Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പിയുടെ വിജയത്തിൽ നിർണായകമായത് ആർ.എസ്.എസ്; ഹിന്ദുധർമം സംരക്ഷിക്കുന്നതിൽ പങ്കുവഹിച്ചെന്നും മോഹൻ ഭാഗവത്

text_fields
bookmark_border
ബി.ജെ.പിയുടെ വിജയത്തിൽ നിർണായകമായത് ആർ.എസ്.എസ്; ഹിന്ദുധർമം സംരക്ഷിക്കുന്നതിൽ പങ്കുവഹിച്ചെന്നും മോഹൻ ഭാഗവത്
cancel

നാഗ്പൂർ: ആർ.എസ്.എസിന്റെ അച്ചടക്കവും സംഘടനാ ശക്തിയുമാണ് ഭാരതീയ ജനതാ പാർട്ടിയുടെ (ബി.ജെ.പി) വിജയത്തിന് കാരണമെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. നൂറ്റാണ്ടുകളായി ഹിന്ദു ധർമ്മം സംരക്ഷിക്കുന്നതിൽ ആർ.എസ്.എസ് നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇസ്‌ലാമിക അധിനിവേശങ്ങൾക്ക് ശേഷം ഹിന്ദു മതത്തെ സംരക്ഷിക്കാൻ സംഘടനയുടെ സുസ്ഥിരമായ സാംസ്കാരികവും സംഘടനാപരവുമായ ശ്രമങ്ങൾ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിലെ നാഗ്പൂർ രേഷിംബാഗ് മൈതാനത്ത് നടന്ന ആർ.എസ്.എസിന്റെ വിജയദശമി ആഘോഷങ്ങളിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭാഗവത്.

"സംഘത്തിന്റെ അച്ചടക്കവും സംഘടനാ ശക്തിയുമാണ് ബി.ജെ.പിയുടെ വിജയത്തിന് കാരണം. ഹിന്ദു ധർമ്മത്തെ സജീവവും പ്രതിരോധശേഷിയുള്ളതുമായി നിലനിർത്തുന്നതിലും സംഘം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ആ സുസ്ഥിരമായ സാംസ്കാരികവും സംഘടനാപരവുമായ പരിശ്രമം ഇല്ലായിരുന്നുവെങ്കിൽ മതത്തിന് വലിയ ശോഷണം നേരിടേണ്ടി വരുമായിരുന്നു. പ്രത്യേകിച്ച് ഇസ്‌ലാമിക അധിനിവേശങ്ങൾക്ക് ശേഷം, നൂറ്റാണ്ടുകളായി മതം തകരാനുള്ള സാധ്യതയുണ്ടായിരുന്നു," ഭാഗവത് പറഞ്ഞു.

പരിപാടിക്കിടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെയും ഭാഗവത് സംസാരിച്ചു. ദുഷ്ടശക്തികൾ ഇന്ത്യയെയും സംഘിനെയും തകർക്കാൻ ശ്രമിക്കുകയാണെന്നും ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണമാറ്റം കൊണ്ട് സാഹചര്യങ്ങൾ മാറും എന്ന് കരുതുന്നത് തെറ്റാണ്. അത്തരം മാറ്റങ്ങൾ മുമ്പ് ഉണ്ടായിട്ടില്ല, ഇനി ഉണ്ടാകുകയുമില്ല. പ്രക്ഷോഭങ്ങൾ കൊണ്ടല്ല, മറിച്ച് സമൂഹത്തിനുള്ളിൽ നിന്നാണ് പ്രശ്നങ്ങൾക്കുള്ള പരിഹാരം ഉണ്ടാകേണ്ടതെന്നും മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു.

‘ഇന്ത്യ അതിവേഗം പുരോഗതിയിലേക്ക് കുതിക്കുന്നതുകൊണ്ടാണ് പ്രധാന ലക്ഷ്യമായി മാറുന്നത്. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി രാജ്യം കൈക്കൊണ്ട നിർണ്ണായക നയങ്ങളെ നേരിടാൻ കഴിയാത്ത ദുഷ്ടശക്തികൾ ഇന്ത്യയെയും സംഘിനെയും തകർക്കാൻ ശ്രമിക്കുകയാണ്’ - ഭാഗവത് ആരോപിച്ചു. രാഷ്ട്രീയ പ്രേരിതമായ പ്രക്ഷോഭങ്ങൾ രാജ്യത്ത് സംഘർഷവും അരാജകത്വവും സൃഷ്ടിക്കാനേ ഉപകരിക്കൂയെന്നും ഭാഗവത് മുന്നറിയിപ്പ് നൽകി. എസ്.ഐ.ആർ നടപടികളിലെ ക്രമക്കേടുകൾ ആരോപിച്ച് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾ ‘ഭരണമാറ്റത്തിനായുള്ള പോരാട്ടമായി’ മാറിയെന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞതിന് പിന്നാലെയാണ് ഭാഗവതിന്റെ പരാമർശം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'RSS Played Crucial Role In Preserving Hindu Dharma': Mohan Bhagwat
Next Story