മധ്യപ്രദേശിൽ ട്രക്ക് പുഴയിലേക്ക് മറിഞ്ഞ് 21 മരണം
text_fieldsഭോപാൽ: മധ്യപ്രദേശിൽ വിവാഹ പാർട്ടി സഞ്ചരിച്ച മിനി ട്രക്ക് പുഴയിലേക്ക് മറിഞ്ഞ് 21 പേർ മരിച്ചു. സിധി ജില്ലയിൽ സോനെ നദിക്ക് മുകളിലുള്ള പാലത്തിൽനിന്നാണ് ട്രക്ക് മറിഞ്ഞത്. ചൊവ്വാഴ്ച രാത്രി 10.30നാണ് അപകടം. പാലത്തിെൻറ കൈവരി തകർത്ത ട്രക്ക് 70 അടി താഴ്ചയിലുള്ള നദിയിലേക്ക് മറിയുകയായിരുന്നു. സിൻഗ്രൗലി ജില്ലയിലെ ദേവ്സർ ടൗണിലുള്ള മുസ്ലിം കുടുംബത്തിലെ വിവാഹ പാർട്ടിയാണ് അപകടത്തിൽപ്പെട്ടത്.
മരിച്ചവരിൽ മൂന്നുപേർ ബാൻഡ് സംഘത്തിലെ അംഗങ്ങളാണ്. രക്ഷപ്പെടുത്തിയവരെ സിധി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മരിച്ചവരുടെ കുടുംബത്തിന് രണ്ടുലക്ഷം വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.
