Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഹാരാഷ്ട്രയിലെ പരാജയം പരിശോധിക്കുമെന്ന് രാഹുൽ ഗാന്ധി; ‘ഝാർഖണ്ഡിലേത് ഭരണഘടനയും ജലവും വനവും ഭൂമിയും സംരക്ഷിച്ചതിന്‍റെ വിജയം’

text_fields
bookmark_border
Rahul Gandhi
cancel

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡിക്ക് നേരിട്ട കനത്ത പരാജയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മഹാരാഷ്ട്രയിലെ ഫലങ്ങൾ അപ്രതീക്ഷിതമാണെന്നും വിശദമായി വിശകലനം ചെയ്യുമെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. മഹാവികാസ് അഘാഡിയെ പിന്തുണച്ച സംസ്ഥാനത്തെ എല്ലാ വോട്ടർമാർക്കും പ്രവർത്തകരുടെ കഠിനാധ്വാനത്തിനും രാഹുൽ ഗാന്ധി നന്ദി അറിയിച്ചു.

ഇൻഡ്യ മുന്നണിക്ക് വലിയ ജനവിധി നൽകിയ ഝാർഖണ്ഡിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി. ഈ വിജയത്തിന് മുഖ്യമന്ത്രി ഹേമന്ത് സോറനും കോൺഗ്രസിന്‍റെയും ജെ.എം.എമ്മിന്‍റെയും എല്ലാ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും. ഭരണഘടനയോടൊപ്പം ജലവും വനവും ഭൂമിയും സംരക്ഷിച്ചതിന്‍റെ വിജയം കൂടിയാണ് ഇൻഡ്യ സഖ്യത്തിന്‍റേതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് മഹാവികാസ് അഘാഡി നേരിട്ടത്. ഉ​ദ്ധ​വ് താ​ക്ക​റെ പ​ക്ഷ ശി​വ​സേ​ന​യേ​യും ശ​ര​ദ്​ പ​വാ​ർ പ​ക്ഷ എ​ൻ.​സി.​പി​യേ​യും ഏ​റെ പി​ന്നി​ലാ​ക്കിയാണ് ഏ​ക്​​നാ​ഥ്​ ഷി​ൻ​ഡെ പ​ക്ഷ ശി​വ​സേ​ന​ക്കും അ​ജി​ത് പ​വാ​ർ പ​ക്ഷ എ​ൻ.​സി.​പി​ക്കും വ​ൻ വി​ജ​യം നേടിയത്.

57 സീ​റ്റി​ൽ ഷി​ൻ​ഡെ പ​ക്ഷ​വും 41 സീ​റ്റി​ൽ അ​ജി​ത് പ​ക്ഷ​വും ജ​യി​ച്ചു. ഉ​ദ്ധ​വ് പ​ക്ഷ​ത്തി​ന്​ 20 സീ​റ്റി​ലും പ​വാ​ർ പ​ക്ഷ​ത്തി​ന്​ 10ലു​മാ​ണ് ജ​യി​ക്കാ​നാ​യ​ത്. 2022 ജൂ​ണി​ൽ ഉ​ദ്ധ​വ് താ​ക്ക​റെ സ​ർ​ക്കാ​റി​നെ അ​ട്ടി​മ​റി​ച്ച്, ശി​വ​സേ​ന​യേ പി​ള​ർ​ത്തി ബി.​ജെ.​പി​ക്ക്​ ഒ​പ്പം പോ​കു​മ്പോ​ൾ ഷി​ൻ​ഡെ​ക്കൊ​പ്പം 40 എം.​എ​ൽ.​എ​മാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പി​ന്നീ​ട്​ എ​ൻ.​സി.​പി പി​ള​ർ​ത്തി അ​ജി​ത്​ പോ​യ​തും 40 എം.​എ​ൽ.​എ​മാ​രു​മാ​യാ​ണ്.

തൊ​ട്ടു​പി​ന്നാ​ലെ യ​ഥാ​ർ​ഥ ശി​വ​സേ​ന ഷി​ൻ​ഡെ പ​ക്ഷ​വും എ​ൻ.​സി.​പി അ​ജി​ത് പ​ക്ഷ​വു​മാ​ണെ​ന്ന്​ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നും നി​യ​മ​സ​ഭ സ്പീ​ക്ക​റും വി​ധി​ച്ചു. ഇ​തി​നെ​തി​രെ ഉ​ദ്ധ​വും പ​വാ​റും ന​ൽ​കി​യ ഹ​ര​ജി സു​പ്രീം​കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലാ​ണ്. യ​ഥാ​ർ​ഥ ശി​വ​സേ​ന​യും എ​ൻ.​സി.​പി​യും ആ​രു​ടേ​തെ​ന്ന വി​ധി​കൂ​ടി​യാ​കും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്നാ​ണ് ഇ​രു​കൂ​ട്ട​രും പ​റ​ഞ്ഞ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Results of Maharashtra are unexpected and we will analyse -Rahul Gandhi
Next Story