Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രാമക്ഷേത്രം 2024നകം പൂർത്തിയാക്കും; അതുവരെ മറ്റു വിഷയങ്ങൾ ഏറ്റെടുക്കില്ല- വി.എച്ച്​. പി
cancel

രാമക്ഷേത്രം 2024നകം പൂർത്തിയാക്കും; അതുവരെ മറ്റു വിഷയങ്ങൾ ഏറ്റെടുക്കില്ല- വി.എച്ച്​. പി

text_fields
bookmark_border
വാരാണസി ഗ്യാൻവാപി മസ്​ജിദിൽ പുരാവസ്​തു ഖനനത്തിന്​ കോടതി ഉത്തരവിനുപിന്നാലെയാണ്​ പ്രഖ്യാപനം

ലഖ്​നോ: വാരാണസിയിലെ ഗ്യാൻവാപി മസ്​ജിദിനു താഴെ പുരാവസ്​തു ഖനനം നടത്തി അമ്പലത്തിന്‍റെ അവശിഷ്​ടം തെരയാൻ കോടതി ഉത്തരവിനു പിന്നാലെ തങ്ങളുടെ ഇപ്പോഴത്തെ ശ്രദ്ധ അയോധ്യയിലെ രാമക്ഷേത്രത്തിൽ മാത്രമെന്ന്​ വെളിപ്പെടുത്തി വിശ്വഹിന്ദു പരിഷ്​ത്ത്​. ​വെള്ളിയാഴ്ച ഹരിദ്വാറിൽ നടന്ന മാർഗദർശക്​ മണ്ഡലിലാണ്​ വാരാണസിക്ക്​ പരിഗണന അതുകഴിഞ്ഞ്​ മതിയെന്ന്​ തീരുമാനം.

രാമജന്മഭൂമിയാണ്​ പ്രധാന പ്രശ്​നമെന്നും 2024 ഓടെ പണി പൂർത്തിയാക്കി ഗർഭഗൃഹത്തിൽ രാംലല്ല സ്​ഥാപിക്കുമെന്നും അതുവരെ മറ്റു വിഷയങ്ങൾ പരിഗണനയിലെല്ലെന്നും സംഘടന വർകിങ്​ പ്രസിഡന്‍റ്​ അലോക്​ കുമാർ പറഞ്ഞു.

വാരാണസിയിൽ ചരിത്ര വസ്​തുതകൾ ചികയാനാണ്​ കോടതി നിർദേശമെന്നും നിയമപീഠത്തിൽ എന്തു നടക്കുന്നുവെന്നത്​ കാത്തിരുന്നു കാണുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ‘Ram temple will be completed in 2024… will not take up any issue till then’: VHP working president Alok Kumar
Next Story