Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അർണബിനും റിപ്ലബ്ലിക് ടി.വിക്കുമെതിരെ കോമാളികളുടെ പ്രചരണം -രാജീവ് ചന്ദ്രശേഖർ

text_fields
bookmark_border
അർണബിനും റിപ്ലബ്ലിക് ടി.വിക്കുമെതിരെ കോമാളികളുടെ പ്രചരണം -രാജീവ് ചന്ദ്രശേഖർ
cancel

ബംഗളൂരു: കേരളത്തെ അധിക്ഷേപിച്ചതിന് റിപബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കും റിപബ്ലിക്ക് ടി.വിക്കുമെതിരെ പ്രതിഷേധമുയരുന്നതിനിടെ പ്രതികരണവുമായി ചാനൽ ഉടമയും ബി.ജെ.പി എം.പിയുമായ രാജീവ് ചന്ദ്രശേഖർ. അർണബിനും റിപബ്ലിക്കിനുമെതിരായി സാമൂഹിക മാധ്യമത്തിൽ നടക്കുന്നത് കോമാളികളുടെ വ്യാജ പ്രചരണമാണ്. അക്കാര്യം വിഡിയോ കണ്ടാൽ മനസിലാകും. പ്രചരണം അസത്യമാണ്. കോൺഗ്രസ് പ്രചരിപ്പിക്കുന്നത് പോലെയുള്ള വിഡ്ഢിത്തമാണിതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 

റിപബ്ലിക് ടിവിയിലെ ചര്‍ച്ചക്കിടെയാണ് അര്‍ണബ് മലയാളികളെ അധിക്ഷേപിച്ചത്. താൻ കണ്ടതിൽവെച്ച് നാണമില്ലാത്ത ജനതയാണ് കേരളത്തിലുള്ളത്. മതപരമായി അവർ എല്ലായിടത്തും പോയി നുണ പ്രചരിപ്പിക്കുകയാണ്. അവർക്ക് ഇതിൽ നിന്ന് പണം ലഭിക്കുന്നുണ്ടോ, ആരെങ്കിലും അവർക്ക് ഫണ്ട് നൽകുന്നുണ്ടോയെന്നുമാണ് അർണബ് ടി.വി ചർച്ചയിൽ ചോദിച്ചത്. 

സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ പ്രതിഷേധവുമായി മലയാളികൾ രംഗത്തെത്തി. റിപബ്ലിക്ക് ടി.വി ചാനലിന്‍റെ പോസ്റ്റുകൾക്ക് കമന്‍റുകൾ പോസ്റ്റ് ചെയ്താണ് പലരും പ്രതിഷേധിക്കുന്നത്. കൂടുതൽ പേരും മലയാളത്തിലാണ് റിപബ്ലിക് ടി.വി ഫേസ്ബുക്കിൽ കമന്‍റുകൾ പോസ്റ്റ് ചെയ്യുന്നത്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rajeev Chandrasekhar Supports Arnab and Republic TV-India News
Next Story