മുതലയെ രക്ഷിക്കാൻ രാജധാനി എക്സ്പ്രസ് നിർത്തിയത് അരമണിക്കൂറോളം
text_fieldsഗാന്ധിനഗർ: അതിവേഗത്തിൽ വന്ന ട്രെയിൻ തട്ടി പരിക്കേറ്റ മുതലയെ രക്ഷിക്കാൻ സൂപ്പർഫാസ്റ്റ് രാജധാനി എക്സ്പ്രസ് അര മണിക്കൂറോളം തടഞ്ഞിട്ടു.
വഡോദര ജില്ലയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. വഡോദര-മുംബൈ പാതയിലൂടെ കടന്നുപോയ ഏതോ ട്രെയിനിന് മുന്നിലൂടെ ഓടിയ എട്ടു മീറ്റർ നീളമുള്ള മുതലയാണ് ട്രാക്കിലേക്ക് തെറിച്ചു വീണത്.
മുതല ട്രാക്കിൽ കിടക്കുന്നത് റെയിൽവേ പട്രോൾമാൻ കണ്ടു. കർജൻ റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ സൂപ്രണ്ട് വന്യജീവി പ്രവർത്തകനായ ഹേമന്ത് വധ്വാനയെ വിവരമറിയിച്ചു. ഇവർ എത്തിയേപ്പാൾ അതിലെ കടന്നുപോവേണ്ടിയിരുന്ന സൂപ്പർഫാസ്റ്റ് രാജധാനി എക്സ്പ്രസ് നിർത്തിയിട്ടിരിക്കുകയായിരുന്നു.മുതലയെ രക്ഷിക്കുന്നതിന് ഉദ്യോഗസ്ഥർ ട്രെയിൻ തടഞ്ഞിടുകയായിരുന്നു.

