കർഷക പ്രക്ഷോഭം: രാജസ്ഥാനിലും മഹാപഞ്ചായത്ത്
text_fieldsരാജസ്ഥാനിലെ ദൗസ ജില്ലയിൽ ആയിരങ്ങൾ പങ്കെടുത്ത മഹാപഞ്ചായത്തിൽ സചിൻ ൈപലറ്റ് സംസാരിക്കുന്നു
ന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ഉത്തർപ്രദേശിനും ഹരിയാനക്കും പുറമേ രാജസ്ഥാനിലും മഹാപഞ്ചായത്ത്.
ദൗസ ജില്ലയിലാണ് ആയിരങ്ങൾ പങ്കെടുത്ത മഹാറാലി നടന്നത്. കോൺഗ്രസ് നേതാവും മുൻ ഉപ മുഖ്യമന്ത്രിയുമായ സചിൻ ൈപലറ്റും പരിപാടിയിൽ പങ്കെടുത്തു. കർഷക നിയമത്തിൽ എൻ.ഡി.എയുമായി തെറ്റിപ്പിരിഞ്ഞ ആർ.എൽ.പി രാജസ്ഥാനിലെ എല്ലാ ജില്ലകളിലും ട്രാക്ടർ റാലി സംഘടിപ്പിച്ചു.
ഉത്തർപ്രദേശിൽ വെള്ളിയാഴ്ച നടന്ന മഹാപഞ്ചായത്തിൽ ഭരണകൂട വിലക്ക് ലംഘിച്ച് ആയിരങ്ങൾ പങ്കെടുത്തു.
മുസഫർനഗർ, ഭാഗ്പത്, ജിന്ധ്, ഹിസാർ, കുണ്ടലി എന്നിവിടങ്ങളിൽ നേരത്തേ നടന്ന മഹാപഞ്ചായത്തുകളിൽ വൻ ജനാവലിയാണ് പങ്കെടുത്തത്.

