സബ്സിഡി േവണോ? ‘ഞാൻ ദരിദ്രനാണ്’ എന്ന് പെയ്ൻറടിക്കണം
text_fieldsജയ്പൂർ: രാജസ്ഥാനിൽ ദാരിദ്ര്യ രേഖക്ക് താഴെയുളളവരുടെ വീടുകളിൽ ‘ഞാൻ ദരിദ്രനാണ്’ എന്ന് സർക്കാർ വക പെയ്ൻറിങ്ങ്. ഭക്ഷ്യധാന്യങ്ങൾ സബ്സിഡി നിരക്കിൽ ലഭിക്കാൻ ഇങ്ങനെ പെയ്ൻറ് ചെയ്യണമെന്നാണ് വസുന്ധര രാജെ നയിക്കുന്ന സർക്കാറിെൻറ നിർദേശം.
‘ഞാൻ ദരിദ്രനാണ്. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമമനുസരിച്ചുള്ള സർക്കാർ റേഷൻ സ്വീകരിക്കുന്നു’ എന്നാണ് വീടുകളുടെ മുൻ ചുമരിൽ സർക്കാർ പെയ്ൻറ് ചെയ്യുന്നത്. ദരിദ്രരെയും പണക്കാരെയും തരം തിരിക്കുന്ന ഇൗ നടപടി രാജസ്ഥാനിലെ ദൗസ ജില്ലയിൽ ഒന്നര ലക്ഷത്തിലേറെ വീടുകളിൽ പൂർത്തിയാക്കി കഴിഞ്ഞു. ബാക്കി ജില്ലകളിലേക്ക് കൂടി ഇൗ തീരുമാനം വ്യാപിപ്പിക്കുന്നുെവന്നാണ് റിപ്പോർട്ട്.
ഇൗ സ്കീമിെൻറ ആനകൂല്യം അനുഭവിക്കുന്നവർ ഇതുമൂലം അപമാനിതരായിരിക്കുകയാണ്. വീടിനു മുന്നിലൂടെ പോകുന്നവെരല്ലാം ഇൗ പെയ്ൻറിങ്ങ് നോക്കി പരിഹസിക്കുന്നതായി ഗ്രാമീണർ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് പേർക്ക് മൂന്ന് മാസത്തേക്ക് 15കിലോ ഗോതമ്പാണ് തരുന്നത്. അതിനു വേണ്ടിയാണ് അവർ തങ്ങളുെട ചുമർ വൃത്തികേടാക്കിയത്. ദരിദ്രരെ പരിഹസിക്കുകയാണ് സർക്കാരെന്നും നാട്ടുകാർ പറയുന്നു.
