Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോദിയോടുള്ള രാഹുൽ ഗാന്ധിയുടെ വെറുപ്പ് രാജ്യത്തിനാകെ അപമാനമായി മാറി -സ്മൃതി ഇറാനി

text_fields
bookmark_border
smriti irani
cancel

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി. പ്രധാനമന്ത്രി മോദിയോടുള്ള രാഹുൽ ഗാന്ധിയുടെ വെറുപ്പ് ഇപ്പോൾ രാജ്യത്തിനാകെ അപമാനമായി മാറിയിരിക്കുന്നെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്.

രാഹുൽ ഗാന്ധിക്ക് നരേന്ദ്ര മോദിയോടുള്ള വെറുപ്പ് എത്രത്തോളമുണ്ടെന്ന് യു.കെ സന്ദർശനത്തിൽ മനസിലായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കുന്നതിലൂടെ മുഴുവൻ ഒ.ബി.സി സമുദായത്തെയും ആക്രമിക്കാൻ തനിക്ക് അവകാശമുള്ളതായാണ് രാഹുൽ ഗാന്ധി കാണുന്നത്.

മോദിയുടെ ശക്തി അദ്ദേഹത്തിന്റെ പ്രതിച്ഛായയാണ്. എന്നാൽ അതിനെ താറുമാറാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് കാണിക്കാൻ അദ്ദേഹം പ്രവർത്തിക്കുമെന്നുമാണ് രാഹുൽ ഗാന്ധി അന്ന് പറഞ്ഞത്. ഗാന്ധി കുടുംബത്തിൽ നിന്നുള്ള ആദ്യത്തെ ആക്രമണമല്ല ഇതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. നരേന്ദ്ര മോദിയോടുള്ള രഷ്ട്രീയ പക എത്രത്തോളമാണെന്ന് യു.കെയിലേക്കുള്ള യാത്രയിൽ തിരിച്ചറിഞ്ഞു.

രാഷ്ട്രപതി ദ്രൗപദി മുർമുവിനെ പോലും കോൺഗ്രസ് സംഘവും രാഹുൽ ഗാന്ധിയും ആക്രമിക്കുകയുണ്ടായി. നരേന്ദ്ര മോദിയുടെ പ്രതിച്ഛായ ഇല്ലാതാക്കുമെന്ന രാഹുൽ ഗാന്ധിയുടെ വാക്ക് അദ്ദേഹത്തിന് പാലിക്കാനായില്ല, കാരണം മോദിയുടെ ശക്തി ഇന്ത്യയിലെ ജനങ്ങളാണെന്നും സ്മൃതി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rahul Gandhi's hatred of Modi has become an insult to the entire nation - Smriti Irani
Next Story