Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭാരത് ജോഡോ യാത്ര: രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം താരമായി ലൂണയെന്ന നായ

text_fields
bookmark_border
Rahul Gandhi with luna
cancel

ഭാരത് ജോഡോ യാത്ര അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ വേളയിൽ രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം നടന്നുനീങ്ങുന്ന ലൂണയാണിപ്പോൾ താരം. സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ് ലൂണയുടെ സാന്നിധ്യം. പ്രിയങ്ക ഗാന്ധിയുടെ വളര്‍ത്തുനായയാണ് ലൂണ. രാഹുലിന് മുമ്പെ നടന്നുനീങ്ങുന്ന ലൂണ ആൾക്കൂട്ടത്തിലൊരാളായി നടന്നു നീങ്ങുകയാണ്. ലൂണയുടെ നിയന്ത്രണം രാഹുലിന്റെ കയ്യിലാണ്. പദയാത്രയില്‍ പങ്കാളികളാകുന്നവരെ ആവേശത്തിലാക്കി തുള്ളിച്ചാടി നടക്കുകയാണ് ലൂണ.

`ലൂണയെ കിഡ്‌നാപ് ചെയ്തിരിക്കുകയാണ്' എന്ന കുറിപ്പോടെയാണ് രാഹുല്‍ ലൂണയുമായി നടന്നുനീങ്ങുന്ന ഫോട്ടോ പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഫോട്ടോയ്ക്ക് മേലെ മറ്റൊരു കുറിപ്പുമുണ്ട്. ലൂണയുടെ വാക്കുകള്‍ പോലെയാണവ. "താങ്കളുടെ യാത്രയിലേക്ക് എന്നെ ക്ഷണിക്കാന്‍ നൂറ് ദിവസത്തിലേറെ വേണ്ടി വന്നുവല്ലേ, സാരമില്ല... ഇപ്പോള്‍ ഞാന്‍ എത്തിയല്ലോ. ചങ്ങാത്തത്തിലാകാന്‍ ശ്രമിക്കുന്ന മഹാനെ നന്നായി അറിയാനും പറ്റും". ഈ പോസ്റ്റിന് ഇതിനോടകം തന്നെ ലൈക്കുകൾ നിറയുകയാണ്. നിരവധി പേര്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തു സന്തോഷം പങ്കിട്ടു.

ഇതിനുപിന്നാലെ ലൂണയ്‌ക്കൊപ്പമുള്ള മറ്റൊരു ഫോട്ടോ രാഹുല്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഷെയര്‍ ചെയ്തു. `ആശങ്കപ്പെടേണ്ട പ്രിയങ്ക, ഞങ്ങള്‍ ഒന്ന് നടക്കാനിറങ്ങിയതാ' എന്ന് രാഹുല്‍ കുറിക്കുകയും ചെയ്തു. ഇത്, ലൂണയുടെ ദിനമാണെന്നാണ് ഏറെ​പ്പേരും പ്രതികരിച്ചത്. ഹരിയാണയിലൂടെയാണ് ഭാരത് ജോഡോ യാത്ര ഇപ്പോള്‍ നീങ്ങുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rahul Gandhi's Adorable Picture With Priyanka Gandhi's Dog Goes Viral
Next Story