Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാഹുൽ ഗാന്ധി ഇന്ന് തെലങ്കാനയിൽ; പെഡപ്പള്ളിയിലും കരിംനഗറിലും തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും
text_fieldsbookmark_border
ഹൈദരാബാദ്: നവംബർ 30ന് നടക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി വ്യാഴാഴ്ച തെലങ്കാനയിൽ.
പെഡപ്പള്ളിയിലും കരിംനഗറിലും അദ്ദേഹം രണ്ട് റാലികളെ അഭിസംബോധന ചെയ്യും. തെലങ്കാന കോൺഗ്രസ് എക്സിൽ അറിയിച്ചതാണ് ഇക്കാര്യം. മൂന്ന് ദിവസം നീളുന്ന വിജയ് ഭേരി യാത്രയിൽ രാഹുൽ പങ്കെടുക്കും. ഹൗസിംഗ് ബോർഡ് സർക്കിളിൽ നിന്ന് കരിംനഗറിലെ രാജീവ് ചൗക്കിലേക്ക് രാഹുൽ കാൽനടയാത്ര നടത്തും. തുടർന്ന് അവിടെ വ്യാഴാഴ്ച വൈകുന്നേരം പൊതുയോഗത്തെ അഭിസംബോധന ചെയ്യും.
തെലങ്കാന തെരഞ്ഞെടുപ്പിൽ ബി.ആർ.എസ് വിജയിക്കണമെന്നാണ് ബി.ജെ.പി ആഗ്രഹിക്കുന്നതെന്നും കോൺഗ്രസിനെ പരാജയപ്പെടുത്താൻ കാവി പാർട്ടിയും ബി.ആർ.എസും അസദുദ്ദീൻ ഒവൈസിയുടെ നേതൃത്വത്തിലുള്ള എ.ഐ.എം.ഐ.എമ്മും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.
Next Story

