മോദി മുതൽ ഷാ വരെ അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കുന്നു -രാഹുൽ VIDEO
text_fieldsഷിമോഗ: പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കുകയാണെന്ന് രാഹുൽ ഗാന്ധി. അഴിമതി കേസിൽ ജയിലിൽ കിടന്ന യെദിയൂരപ്പയെ മുൻനിർത്തിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ഇതിന് ഉദാഹരണമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി. കർണാടകയിലെ ഷിമോഗയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം നിരവധി അഴിമതികളാണ് നടന്നത്. നരേന്ദ്ര മോദി മുതൽ അമിത് ഷാ വരെ ബി.െജ.പിയിലെ ഒാരോരുത്തരും അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കുന്നു. അഴിമതിക്കെതിരായ സംസാരം മോദി അവസാനിപ്പു. കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ മകൾ നീരവ് മോദിക്ക് വേണ്ടി ജോലി ചെയ്യുന്നുവെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
മുൻ മുഖ്യമന്ത്രി യെദിയൂരപ്പയുടെ നാടായ ഷിമോഗയിൽ രാഹുലിന് വൻ സ്വീകരണമാണ് ലഭിച്ചത്. രാഹുലിന്‍റെ പ്രസംഗം കേൾക്കാൻ ജനങ്ങൾ തടിച്ചു കൂടിയിരുന്നു.
Crowds cheer as Congress President @RahulGandhi holds a roadshow in Shivamogga. #JanaAashirwadaYatre #INC4Karnataka pic.twitter.com/jAdz6NS9h9
— Congress (@INCIndia) April 3, 2018
