Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോദി സർക്കാറിനെതിരെ പടുകൂറ്റൻ റാലികളുമായി രാഹുൽ
text_fieldsbookmark_border
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പടുകൂറ്റൻ റാലികളുമായി കോൺഗ്ര സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ജനുവരി 25ന് ഭുവനേശ്വറിലും ജനുവരി 28ന് റായ്പൂരും ഫെബ്രുവരി മൂന്നിന് പാറ്റ്നയിലും ആണ് രാഹുലിന്റെ നേതൃത്വത്തിൽ റാലി നൽക്കുക.
മോദി സർക്കാറിനെതിരെ രാഹുലിന്റെ നേതൃത്വത്തിൽ രാജ്യത്തുടനീളം നിരവധി റാലികൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം. വരുന്ന ആഴ്ചകളിൽ ഉത്തർപ്രദേശിൽ മാത്രം 13 റാലികൾ നടത്താനാണ് നീക്കം.
ജനുവരി 23ന് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഫർസത്ഗഞ്ച് വിമാനത്താവളത്തിൽ വിമാനമിറങ്ങും. തുടർന്ന് ഇരുവരും സ്വന്തം ലോക്സഭാ മണ്ഡലങ്ങളായ അമേത്തിയും റായ് ബറേലിയും സന്ദർശിക്കും. കൂടാതെ, പ്രയാഗിലെ കുംഭമേളയിൽ പങ്കെടുക്കുന്ന രാഹുൽ പുണ്യസ്നാനം നടത്തും.
Next Story
