Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ജെ.പി പ്രകടനപത്രിക ദീർഘദൃഷ്ടിയില്ലാത്തതും ധാര്‍ഷ്ട്യം നിറഞ്ഞതും -രാഹുൽ

text_fields
bookmark_border
rahul-gandhi - election news
cancel

ന്യൂഡൽഹി: ബി.ജെ.പി പ്രകടനപത്രികയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഒറ്റപ്പെട്ടയാളിന്‍റെ ശബ്ദമാണ് ബി.ജെ.പി പ്രകടനപത്രികയെന്ന് രാഹുൽ ട്വീറ്റിലൂടെ വിമർശിച്ചു.

ബി.ജെ.പിയുടെ സങ്കൽപ് പത്ര അടച്ചിട്ട മു റിയിൽ തയാറാക്കിയതാണ്. പ്രകടനപത്രിക ദീർഘദൃഷ്ടിയില്ലാത്തതും ധാര്‍ഷ്ട്യം നിറഞ്ഞതുമാണെന്ന് രാഹുൽ പറഞ്ഞു.

കോൺഗ്രസ് പ്രകടനപത്രിക ശക്തവും ജനങ്ങളുടെ ശബ്ദവുമാണ്. പാർട്ടി ചർച്ചയിലൂടെയാണ് പ്രകടനപത്രിക തയാറാക്കിയതെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

ഒ​രു​വ​ട്ടം​കൂ​ടി ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​റി​ന്​ വോ​ട്ട്​ ചോ​ദി​ച്ച്​ തിങ്കളാഴ്ചയാണ് ബി.​ജെ.​പി പ്ര​ക​ട​ന പ​ത്രി​ക പുറത്തിറക്കിയത്. രാ​മ​ക്ഷേ​ത്രം, ഏ​ക​സി​വി​ൽ കോ​ഡ്, ജ​മ്മു-​ക​ശ്​​മീ​രി​ന്​ പ്ര​ത്യേ​ക​പ​ദ​വി ന​ൽ​കു​ന്ന 370ാം വ​കു​പ്പ്, പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി, മു​ത്ത​ലാ​ഖ്​ നി​രോ​ധ​ന നി​യ​മം, ഭീ​ക​ര​ത, തീ​വ്ര​വാ​ദം എ​ന്നി​ങ്ങ​നെ പ​തി​വ് വി​ഷ​യ​ങ്ങ​ൾ​ക്കൊ​പ്പം ശ​ബ​രി​മ​ല​യും പ്ര​ക​ട​ന പ​ത്രി​ക​യി​ൽ ഉൾപ്പെടുത്തിയിരുന്നു.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rahul Gandhi Attacks BJP Manifesto -India News
Next Story