Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോണ്ടിച്ചേരി സർവകലാശാലയിൽ സമരംചെയ്‌ത വിദ്യാർഥികൾ കരുതൽ തടങ്കലിൽ

text_fields
bookmark_border
pondichery students strike
cancel
camera_alt???????????? ???????????? ???? ????????? ???????????? ?????????????????? ?????????

പുതുച്ചേരി: പോണ്ടിച്ചേരി സർവകലാശാലയിൽ ഫീസ്‌ വർധനക്കെതിരെ സമരം നടത്തുന്ന വിദ്യാർഥികളെ പൊലീസ്‌ ബലം പ്രയോഗിച ്ച്​ നീക്കി കരുതൽ തടങ്കലിലാക്കി. ബുധനാഴ്​ച ബിരുദദാനച്ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുക്കുന്നുണ ്ട്​. ഇതിനുമുന്നോടിയായാണ്​ അഡ്മിൻ ബ്ലോക്കിനു മുമ്പിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ നീക്കിയത്.

വിദ്യാർഥി യൂനിയൻ പ്രസിഡൻറ്​ പരിചയ്‌ യാദവ്‌ അടക്കമുള്ളവരെ​ പൊലീസ്​ വാനിൽ കയറ്റിക്കൊണ്ടുപോയി. പുരുഷ പൊലീസ്‌ പെൺകുട്ടികളെയടക്കം ആക്രമിച്ചതായും പരാതിയുണ്ട്​. തിങ്കളാഴ്​ച രാത്രിമുതൽ സമരം നടത്തുന്ന വിദ്യാർഥികളെ പൊലീസും സി.ആർ.പി.എഫും തടഞ്ഞ്‌ വെച്ചിരിക്കുകയായിരുന്നു.

200 ശതമാനത്തോളം വർധിപ്പിച്ച ഫീസ് പിൻവലിക്കുക, ബസ് ഫീസ് പിൻവലിക്കുക, പുതുച്ചേരി വിദ്യാർഥികൾക്ക് സംവരണം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ സമരം. 20ദിവസമായി രാപ്പകൽ സമരത്തിലാണ്​ വിദ്യാർഥികൾ. വർധിപ്പിച്ച ഫീസിൽനിന്ന്​ 20 ശതമാനം കുറക്കാമെന്ന്​ സർവകലാശാല അധികൃതർ അറിയിച്ചിരുന്നു. എന്നാൽ, വർധന പൂർണമായും പിൻവലിക്കണമെന്നാണ്​ വിദ്യാർഥികളുടെ ആവശ്യം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - puthuchery students strike
Next Story