Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാർലമെന്‍റിൽ പ്രിയങ്ക രാഹുലിനൊപ്പം ചേരുന്നതോടെ ബി.ജെ.പിക്ക് ഉറക്കമില്ലാ രാവുകളെന്ന് സച്ചിൻ പൈലറ്റ്

text_fields
bookmark_border
പാർലമെന്‍റിൽ പ്രിയങ്ക രാഹുലിനൊപ്പം ചേരുന്നതോടെ ബി.ജെ.പിക്ക് ഉറക്കമില്ലാ രാവുകളെന്ന് സച്ചിൻ പൈലറ്റ്
cancel

ന്യൂഡൽഹി: വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്ക് വൻ വിജയം പ്രവചിച്ച കോൺഗ്രസ് ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ്, അവർ രാഹുൽ ഗാന്ധിയുമായി പാർലമെന്‍റിൽ ചേരുന്നത് ബി.ജെ.പിക്കും എൻഡിഎക്കും ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുമെന്ന് പറഞ്ഞു. വോട്ടെടുപ്പ് ഫലത്തിന് ഒരു ദിവസം മുമ്പാണ് പൈലറ്റി​ന്‍റെ അഭിപ്രായപ്രകടനം.

‘വയനാട്ടിൽ നിന്നുള്ള പ്രിയങ്ക ജിയുടെ ചരിത്രപരമായ വിജയമാണ് ഞങ്ങൾ ഉറ്റുനോക്കുന്നത്. അവർ വർഷങ്ങളായി പാർട്ടിയിൽ പ്രവർത്തിക്കുന്നു. ഓരോരോ സമയത്തായി രാഹുൽ ജി, സോണിയ ജി, രാജീവ് ജി എന്നിവർക്ക് വേണ്ടി വിപുലമായി പ്രചാരണം നടത്തി. അതിനാൽ രാജ്യത്തുടനീളമുള്ള പാർട്ടി പ്രവർത്തകരുമായി അവർക്ക് വളരെ നല്ല ബന്ധമുണ്ട് -മുൻ കേന്ദ്രമന്ത്രി പറഞ്ഞു.

പാർട്ടിയുടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ കേഡറിനെ പ്രചോദിപ്പിക്കാനുള്ള കഴിവ് അവർ പ്രകടിപ്പിച്ചു​. രാജ്യത്തുടനീളം ഏറെ ജനപ്രിയമായ മുഖമാണ് അവരുടേത്. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി മാത്രമല്ല. പാർലമെന്‍റി​ലെ സ്ത്രീകൾക്കും യുവാക്കൾക്കും വേണ്ടി ശബ്ദിക്കുന്ന മികച്ച നേതാവായിരിക്കും അവരെന്നും അദ്ദേഹം പി.ടി.​ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി സർക്കാറിനെ ഏറ്റെടുത്തു. കൂടുതൽ ഉത്തരവാദിത്തമുള്ളവരായിരിക്കാൻ അവരെ നിർബന്ധിച്ചു. പ്രിയങ്ക അണിചേരുന്നത് എൻ.ഡി.എയെ സംബന്ധിച്ചിടത്തോളം കഠിനമായ ദിവസമായിരിക്കും’- പൈലറ്റ് പറഞ്ഞു.

നവംബർ 13 ന് വോട്ടെടുപ്പ് നടന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിൽ നാളെ ഫലം പ്രഖ്യാപിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Priyanka joining forces with Rahul in Parliament will give 'sleepless nights' to BJP: Sachin Pilot
Next Story