Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇനി 'കേരള'യല്ല, 'കേരളം'; പേരുമാറ്റ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

text_fields
bookmark_border
ഇനി കേരളയല്ല, കേരളം; പേരുമാറ്റ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
cancel

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ഇനി മുതൽ 'കേരളം'. എല്ലാ ഭാഷകളിലും സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുർമു അംഗീകാരം നൽകി. പാർലമെന്റിന്റെ ഇരുസഭകളും നേരത്തെ പാസാക്കിയ ബില്ലിലാണ് ഇപ്പോൾ രാഷ്ട്രപതി ഒപ്പുവെച്ചിരിക്കുന്നത്.

ഇതോടെ ഇംഗ്ലീഷ് ഉൾപ്പെടെയുള്ള ഭാഷകളിൽ നിലവിലുപയോഗിക്കുന്ന 'കേരള' എന്നതിന് പകരം 'കേരളം' എന്ന് തന്നെയാകും ഇനി ഉപയോഗിക്കുക. രാഷ്ട്രപതിയുടെ അനുമതി ലഭിച്ച പശ്ചാത്തലത്തിൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ എല്ലാ ഔദ്യോഗിക രേഖകളിലും ഈ പേരുമാറ്റം പ്രതിഫലിക്കും.

ഇതിന്റെ ഭാഗമായി സർക്കാർ രേഖകൾ, മറ്റ് ഔദ്യോഗിക സംവിധാനങ്ങൾ, നാമഫലകങ്ങൾ (സൈൻബോർഡുകൾ) എന്നിവയിലെല്ലാം ഘട്ടംഘട്ടമായി പുതിയ പേര് ഉൾപ്പെടുത്താനാണ് തീരുമാനം. ഭരണഘടനാപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതോടെയാണ് സംസ്ഥാനത്തിന്റെ ചിരകാല ആവശ്യം യാഥാർത്ഥ്യമാകുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - President Approves Bill to Rename Kerala as 'Keralam'
Next Story