Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഭിമാനമായി പ്രശാന്ത് നായർ; ഗഗൻയാൻ ദൗത്യത്തലവൻ മലയാളി; യാത്രികരുടെ പേരുകൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചു

text_fields
bookmark_border
സുഖോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റർ പൈലറ്റാണ് പ്രശാന്ത് നായർ
അഭിമാനമായി പ്രശാന്ത് നായർ; ഗഗൻയാൻ ദൗത്യത്തലവൻ മലയാളി; യാത്രികരുടെ പേരുകൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചു
cancel

തിരുവനന്തപുരം: ഗഗൻയാൻ ദൗത്യത്തലവൻ മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായർ. തിരുവനന്തപുരം വി.എസ്‌.എസ്‌.‌സിയിൽ നടന്ന ചടങ്ങിലാണ് ബഹിരാകാശത്തേക്ക് പോകുന്ന പ്രശാന്ത് ഉൾപ്പെടെ നാലു യാത്രികരുടെ പേരുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.

ഗ്രൂപ്പ് ക്യാപ്റ്റൻ അംഗത് പ്രതാപ്, ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, വിങ് കമാൻഡർ ശുഭാൻശു ശുക്ല എന്നിവരാണ് മറ്റു യാത്രികർ. നാല് യാത്രികരും നേരത്തെ തന്നെ വി.എസ്.എസ്‌.സിയില്‍ എത്തിയിരുന്നു. ടെസ്റ്റ് പൈലറ്റുമാർ ഒന്നര വർഷം റഷ്യയിൽ പരിശീലനം പൂർത്തിയാക്കിയിരുന്നു. സുഖോയ് യുദ്ധ വിമാനം പറത്തുന്ന ഫൈറ്റർ പൈലറ്റാണ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായർ. നെന്മാറ സ്വദേശി വിളമ്പിൽ ബാലകൃഷ്ണന്റെയും കൂളങ്ങാട്ട് പ്രമീളയുടെയും മകൻ. പാലക്കാട് അകത്തേത്തറ എൻ.എസ്.എസ് എൻജിനീയറിങ് കോളജ് വിദ്യാർഥിയായിരിക്കെ നാഷനൽ ഡിഫൻസ് അക്കാദമിയിൽ (എൻ.ഡി.എ) ചേർന്നു. ഇവിടെ പരിശീലനം പൂർത്തിയാക്കി 1999 ജൂണിൽ വ്യോമസേനയുടെ ഭാഗമായി.

യു.എസ് എയർ കമാൻഡ് ആൻഡ് സ്റ്റാഫ് കോളജിൽനിന്ന് ഒന്നാം റാങ്കോടെ ബിരുദം. 1998ൽ ഹൈദരാബാദ് വ്യോമസേനാ അക്കാദമിയിൽനിന്ന് ‘സ്വോർഡ് ഓഫ് ഓണർ’ സ്വന്തമാക്കി. യാത്രികരെ ബഹിരാകാശത്തെത്തിച്ചു മൂന്നു ദിവസത്തിനു ശേഷം സുരക്ഷിതമായി തിരികെ ഭൂമിയിലെത്തിക്കുന്ന ഗഗന്‍യാന്‍ ദൗത്യം 2025ലാണ് ഐ.എസ്.ആർ.ഒ ലക്ഷ്യമിടുന്നത്. ഇതിന് മുന്നോടിയായി തെരഞ്ഞെടുത്ത നാലു വ്യോമസേന പൈലറ്റുമാരെയും 2019ൽ റഷ്യയിലെ ഗഗാറിൻ കോസ്മോനട്ട് ട്രെയിനിങ് സെന്‍ററിൽ പരിശീലനത്തിന് അയച്ചിരുന്നു.

തിരിച്ചെത്തിയ ഇവര്‍ക്ക് ഐ.എസ്.ആര്‍.ഒയും ബംഗളൂരുവിൽ പരിശീലനം നല്‍കിവരുകയാണ്. ഗഗന്‍യാന്‍ പ്രവര്‍ത്തന പുരോഗതി പ്രധാനമന്ത്രി വിലയിരുത്തി. രാവിലെ 11 മണിയോടെയാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. വി.എസ്‌.എസ്‌.സിയിലെ ചടങ്ങുകൾക്കുശേഷം സെൻട്രൽ സ്റ്റേഡിയത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുടെ സമാപന ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഉച്ചക്ക് 1.20ന് തിരുവനന്തപുരത്തുനിന്ന് തമിഴ്നാട്ടിലേക്കു പോകും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Prashant Nair; Head of Gaganyaan mission is a Malayali
Next Story