Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബങ്കിപൂർ ഉപതെരഞ്ഞെടുപ്പ്; ബി.ജെ.പി കോട്ട പൊളിച്ച് പ്രശാന്ത് കിഷോർ വിജയത്തിലേക്ക്

text_fields
bookmark_border
Prashant Kishor
cancel
camera_alt

പ്രശാന്ത് കിഷോർ

പട്ന : ബിഹാറിലെ ബങ്കിപൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ജന്‍ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ വിജയത്തിലേക്ക്. 31 റൗണ്ടുകളുള്ള വോട്ടെണ്ണലിന്റെ 27 റൗണ്ടുകൾ പൂർത്തിയായപ്പോൾ 16887 വോട്ടുകൾ അധികം നേടിയാണ് ബി.ജെ.പി സ്ഥാനാർഥി നീരജ് കുമാർ സിൻഹയെ പിന്നിലാക്കിയിരിക്കുന്നത്. ആർ.ജെ.ഡിയുടെ രേഖ ഗുപ്ത മൂന്നാം സ്ഥാനത്താണ്. വിജയം ഉറപ്പിച്ചതോടെ ജന്‍ സുരാജ് പാർട്ടി പ്രവർത്തകർ വിജയാഘോഷം തുടങ്ങി. 55780 വോട്ടുകളാണ് ഇതുവരെ പ്രശാന്ത് കിഷോർ നേടിയത്. രണ്ടാമതുള്ള ബി.ജെ.പിയുടെ നീരജ് കുമാർ സിൻഹ 38893 വോട്ടും ആർ.ജെ.ഡിയുടെ രേഖ ഗുപ്ത 12461 വോട്ടും നേടിയിട്ടുണ്ട്.

രാഷ്ട്രീയ തന്ത്രജ്ഞനിൽ നിന്ന് കളം മാറ്റിയ പ്രശാന്ത് കിഷോറിന്റെ ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടം എന്ന നിലയിലാണ് ബങ്കിപൂർ ഉപതെരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധ നേടിയത്. 1995 മുതൽ ബി.ജെ.പിയുടെ ശക്തികേന്ദ്രമാണ് ബങ്കിപൂർ മണ്ഡലം. ബി.ജെ.പി ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് നിതിൻ നബിൻ രാജിവെച്ചതോടെയാണ് ബങ്കിപൂരിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബി.ജെ.പി പൊലീസിനെ ദുരുപയോഗം ചെയ്തെന്നും തന്റെ പ്രവർത്തകരെ ലക്ഷ്യമിട്ടെന്നും പ്രശാന്ത് കിഷോർ ആരോപിച്ചിരുന്നു. ജൻ സുരാജ് പാർട്ടിയുടെ പ്രചാരണ പ്രവർത്തകരെ നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തതായും വോട്ടർമാരെ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ക്രമക്കേടുകൾക്കെതിരെ തന്റെ പാർട്ടി തെരഞ്ഞെടുപ്പ് കമീഷനെയും സുപ്രീം കോടതിയെയും സമീപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ ഭൂരിപക്ഷത്തിൽ തോൽക്കുമെന്നും ‘ഒരു പൂച്ചയെയോ നായയെയോ പോലും മത്സരിപ്പിച്ചാലും തെരഞ്ഞെടുപ്പിൽ വിജയിക്കാമെന്ന ചൊല്ല് മറക്കുമെന്നും’ പ്രശാന്ത് കിഷോർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Prashant Kishor Leads Jan Suraaj Party to Surging Position in Bankipur Assembly Bypoll
Next Story