Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈ​ദ്യു​തി നി​ല​ച്ചു; മുംബൈ നഗരം നിശ്ചലമായി

text_fields
bookmark_border
വൈ​ദ്യു​തി നി​ല​ച്ചു; മുംബൈ നഗരം നിശ്ചലമായി
cancel

മും​ബൈ: മും​ബൈ ന​ഗ​ര​ത്തി​ൽ വൈ​ദ്യു​തി നി​ല​ച്ചതോടെ നഗരം നിശ്ചലമായി. കാല്‍വ-പഡ്‌ഗെ പവര്‍ഹൗസിലുണ്ടായ സാങ്കേതിക തകരാറാണ് കാരണം. ഇ​ല​ക്ട്രി​ക് ട്രെ​യി​ൻ സ​ർ​വീ​സ് പൂർണമായും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.

വൈദ്യുതി തകരാറിനെതുടര്‍ന്ന് സെന്‍ട്രല്‍ റെയില്‍വെയിലെ സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി റെയില്‍വെ ട്വീറ്റിലൂടെ അറിയിച്ചു. ഇന്ന് നടക്കാനിരുന്ന പരീക്ഷകളെല്ലാം ഒക്ടോബർ 18ലേക്ക് മാറ്റിവെച്ചതായി മുംബൈ യൂണിവേഴ്സിറ്റി അറിയിച്ചു. ടെലികോം മേഖലയും സ്തംഭിച്ചതായാണ് റിപ്പോർട്ട്

അതേസമയം, സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ ബി.എസ്.ഇയും എൻ.എസ്.ഇയും സാധാരണരീതിയില്‍തന്നെ പ്രവര്‍ത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. ഒരുമണിക്കൂറിനകം വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുമെന്നും മഹാരാഷ്ട്ര ഊര്‍ജ വകുപ്പ് മന്ത്രി നിതിന്‍ റാവത്ത് അറയിച്ചു.

ജ​ന​ജീ​വി​ത​ത്തി​ന് ത​ട​സം നേ​രി​ട്ട​തി​ന് ബ്രി​ഹ​ൻ​മും​ബൈ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story