ലോക്സഭയോടൊപ്പം നാലു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിന് സാധ്യത
text_fieldsന്യൂഡൽഹി: അടുത്തവർഷം ലോക്സഭാ തെരഞ്ഞെടുപ്പിനോടൊപ്പം ആന്ധ്രപ്രദേശ്, ഒഡിഷ, സിക്കിം, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുണ്ടെന്ന് തെരഞ്ഞെടുപ്പ് കമീഷൻ വൃത്തങ്ങൾ സൂചന നൽകി. 2019 മേയ് മുതൽ ജൂൺ വരെയാണ് ഇൗ നാലു സംസ്ഥാനങ്ങളിലെയും നിയമസഭ കാലാവധി അവസാനിക്കുന്നത്.
പൊതുതെരഞ്ഞെടുപ്പിനൊപ്പം കശ്മീരിലും തെരഞ്ഞെടുപ്പ് നടത്തിയേക്കും. കഴിഞ്ഞമാസമാണ് ജമ്മു-കശ്മീർ നിയമസഭ ഗവർണർ പിരിച്ചുവിട്ടത്. മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി കശ്മീരിൽ നിയമസഭക്ക് ആറുവർഷത്തെ കാലാവധിയാണുള്ളത്.
മഹാരാഷ്ട്ര, ഹരിയാന നിയമസഭകളുെട കാലാവധി 2019 നവംബറിൽ അവസാനിക്കുകയാണ്. ഇൗ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും ഇതൊടൊപ്പം നടത്തുകയാണെങ്കിൽ അടുത്ത വർഷം മറ്റു തെരഞ്ഞെടുപ്പുണ്ടാവുകയില്ലെന്ന് കമീഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
