Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോയമ്പത്തൂർ സ്‌ഫോടനക്കേസ് പ്രതികൾക്ക് പരോൾ; വിജയ് സർക്കാറിന്റെ തീരുമാനത്തിൽ രാഷ്ട്രീയ വിവാദം

text_fields
bookmark_border
https://www.madhyamam.com/tags/joseph-vijay
cancel

ചെന്നൈ: 1998-ലെ കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അഞ്ച് പ്രതികൾക്ക് പരോൾ അനുവദിച്ച വിജയ് സർക്കാറിന്റെ തീരുമാനം തമിഴ്നാട്ടിൽ രാഷ്ട്രീയ വിവാദമായി.

ഏറെക്കാലമായി ജയിലിൽ കഴിയുന്ന തടവുകാർക്ക് ചട്ടപ്രകാരമുള്ള സാധാരണ നടപടിയുടെ ഭാഗമായാണ് പരോൾ അനുവദിച്ചതെന്നാണ് സർക്കാറിന്റെ വിശദീകരണം. 60 ദിവസത്തെ പരോളാണ് അനുവദിച്ചത്.

പ്രതികൾക്ക് പരോൾ നൽകിയതിൽ സംസ്ഥാന ബി.ജെ.പി മുഖ്യ വക്താവ് നാരായണൻ തിരുപ്പതി ‘എക്സി’ൽ വിമർശിച്ചു. 2023 ഒക്ടോബറിൽ സമാന കേസിൽ ജീവപര്യന്തം തടവുകാരുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയതാണെന്ന് അദ്ദേഹം കുറിച്ചു.

മുതിർന്ന നേതാവ് എൽ.കെ. അദ്വാനിയെ ലക്ഷ്യമിട്ടാണ് സ്ഫോടന പരമ്പര നടത്തിയതെന്നും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണ് സർക്കാർ പ്രതികൾക്ക് പരോൾ നൽകിയതെന്നുമാണ് ബി.ജെ.പിയുടെ വിമർശനം.

അതേസമയം, പ്രതികൾക്ക് പരോൾ ലഭിച്ചതിൽ നന്ദി അറിയിച്ച് തമിഴക വെട്രി കഴകം (ടി.വി.കെ) എം.എൽ.എ വി.എം.എസ്. മുസ്തഫ പ്രസ്താവനയിറക്കി. എന്നാൽ, പരോൾ എന്നത് തടവുകാരുടെ സാധാരണ അവകാശമാണെന്നും, അത് ശിക്ഷയുടെ ഗൗരവത്തെ കുറക്കുന്നതായി കാണാൻ കഴിയില്ലെന്നുമാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. മുമ്പും വിവിധ ആരോഗ്യ കാരണങ്ങളാൽ ചില പ്രതികൾക്ക് കോടതികളിൽ നിന്ന് പരോളും അവധിയും ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കോയമ്പത്തൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മുഹമ്മദ് അൻസാരി, മുഹമ്മദ് അലി, മോനപ്പ എന്ന മുഹമ്മദ് ഹസൻ, മുഹമ്മദ് അജം, നവാബ് ഖാൻ എന്നിവരാണ് വ്യക്തിപരമായ കാരണങ്ങളും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി പരോളിന് അപേക്ഷിച്ചത്.

ഈ വർഷം ആദ്യം തന്നെ ഇവരുടെ അപേക്ഷകൾ അംഗീകരിച്ചിരുന്നുവെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ മോചനം നീട്ടി വെക്കുകയായിരുന്നു. നിലവിൽ ഇവരുടെ പുതിയ അപേക്ഷകൾക്ക് അംഗീകാരം ലഭിക്കുകയാണുണ്ടായത്.

1998 ഫെബ്രുവരി 14-ന് കോയമ്പത്തൂരിൽ എൽ.കെ. അദ്വാനി പങ്കെടുക്കാനിരുന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ സ്ഫോടന പരമ്പരകളിൽ 58 പേർ കൊല്ലപ്പെടുകയും ഇരുന്നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 168 പേരെ അറസ്റ്റ് ചെയ്യുകയും 2007-ൽ 158 പേരെ കോടതി ശിക്ഷിക്കുകയും ചെയ്തു. ഇതിൽ 43 പേർക്ക് ജീവപര്യന്തം തടവാണ് ലഭിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story