രാമായണ ടി.വി. സീരിയലിന്റെ ദൃശ്യങ്ങൾ ഡബ്ബ് ചെയ്ത് ബാറിൽ പ്രദർശിപ്പിച്ചു; രണ്ടു പേർ അറസ്റ്റിൽ
text_fieldsജയ്പൂർ: രാമായണ ടി.വി സീരിയിലിന്റെ ദൃശ്യങ്ങൾ ഡബ്ബ് ചെയ്ത് ബാറിൽ പ്രദർശിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്ത് രണ്ടുപേരെ അറസ്റ്റ് ചെയ്തു. നോയിഡയിലെ ഗാർഡൻസ് ഗല്ലേറിയ മാളിലെ ലോർഡ് ഓഫ് ഡ്രിങ്ക്സ് റെസ്റേറാ ബാറിലാണ് സംഭവം. സംഭവത്തിൽ മൂന്നുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
രാമായണ സീരിയലിന്റെ ഡബ്ബ് ചെയ്ത ചില ക്ലിപ്പുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് പൊലീസ് നടപടി ആരംഭിച്ചത്. രാമനും രാവണനുമാണ് ക്ലിപ്പിലുള്ളത്. പശ്ചാത്തലത്തിൽ മോഡേൺ മ്യൂസിക്കും കേൾക്കാം.
ദൃശ്യങ്ങളിലുണ്ടായിരുന്ന യഥാർഥ ശബ്ദം ഒഴിവാക്കിയാണ് മോഡേൺ മ്യൂസിക് നൽകിയിരിക്കുന്നത്. സംഭവത്തിൽ ബാറിന്റെ സഹ ഉടമയേയും മാനേജരെയുമാണ് അറസ്റ്റ് ചെയ്തത്. ഒരു ജോലിക്കാരനെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
സമുദായ സൗഹാർദം തകർക്കാൻ ശ്രമിക്കുക, മതങ്ങളെ അപമാനിക്കുന്നതിനായി ആരാധനാ പാത്രങ്ങളെ മോശമായി ചിത്രീകരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

