Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയ്​ ബാബുവിനെതിരായ ഹരജി ബുധനാഴ്ച പരിഗണിക്കും

text_fields
bookmark_border
vijay babu
cancel

ന്യൂഡൽഹി: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയ ഹൈകോടതി സിംഗിൾബെഞ്ചിന്‍റെ വിധി റദ്ദാക്കണമെന്ന സർക്കാർ ഹരജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹരജി അടിയന്തിരമായി പരിഗണിക്കണമെന്ന്​ ചൊവ്വാഴ്ച സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ്​ ബുധനാഴ്ച പരിഗണിക്കാമെന്ന്​ കോടതി അറിയിച്ചത്​.

കഴിഞ്ഞ മാർച്ച് 16 മുതൽ ഏപ്രിൽ 14 വരെയുള്ള കാലയളവിൽ വിജയ് ബാബു പീഡിപ്പിച്ചെന്ന്​ കാണിച്ച്​ ഏപ്രിൽ 17ന്​ യുവ നടി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നുവെന്നും കേസിന്‍റെ വിവരം അറിഞ്ഞ വിജയ് ബാബു ദുബായിലേക്കു ഒളിവിൽ പോയെന്നും സർക്കാർ ഹരജിയിലുണ്ട്​.ദുബായിൽ നിന്നാണ് വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. വിദേശത്തുള്ള പ്രതികൾക്ക് ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാനാവില്ലെന്നു ഹൈക്കോടതി തന്നെ നേരത്തെ ചില വിധികളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതു നിലനിൽക്കെ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചത് നിയമപരമല്ലെന്നാണ് അപ്പീലിലെ വാദം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Plea against Vijay Babu will hear on Wednesday
Next Story