Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെടിനിർത്തൽ ലംഘനം: പാകിസ്താൻ ഇന്ത്യയെ പ്രതിഷേധം അറിയിച്ചു
text_fieldsbookmark_border
ഇസ്ലാമാബാദ്: ജമ്മു കശ്മീരിൽ നിയന്ത്രണരേഖയിൽ ഇന്ത്യ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ആരോപിച്ച് ഇന്ത്യൻ ആക്ടിങ് ഡെപ്യൂട്ടി ൈഹകമീഷണറെ പാകിസ്താൻ വിളിച്ചു വരുത്തി അപലപിച്ചു. ഇന്നലെ ചിരികോട്ട് മേഖലയിൽ ഇന്ത്യ പ്രകോപനമില്ലാെത വെടി ഉതിർക്കുകയായിരുന്നുവെന്നാണ് പാകിസ്താെൻറ വാദം. വെടിവെപ്പിനെ തുടർന്ന് ട്രോത്തി ഗ്രാമത്തിൽ ഒരു സിവിലിയൻ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, ഇന്ത്യ വെടിനിർത്തൽ കരാർ പാലിക്കുന്നുണ്ടെന്നും പാകിസ്താനാണ് അത് ലംഘിക്കുന്നതെന്നും ജമ്മു കശ്മീർ ബി.എസ്.എഫ് എ.ഡി.ജി കമൽനാഥ് ചൗബെ പറഞ്ഞു.
Next Story
