Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറ് മലയാളികൾ ഉൾപ്പെടെ 110 പേർക്ക് പത്മശ്രീ; ഒ. രാജഗോപാലിന് പത്മഭൂഷൺ

text_fields
bookmark_border
വെങ്കയ്യ നായിഡുവിന് പത്മ വിഭൂഷൺ
ആറ് മലയാളികൾ ഉൾപ്പെടെ 110 പേർക്ക് പത്മശ്രീ; ഒ. രാജഗോപാലിന് പത്മഭൂഷൺ
cancel

ന്യൂഡൽഹി: 2024ലെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, തെലുഗ് നടൻ ചിരഞ്ജീവി, നർത്തകിയും നടിയുമായ വൈജയന്തിമാല ബാലി, ബിന്ദേശ്വർ പഥക് (മരണാനന്തരം), നർത്തകി പത്മ സുബ്രഹ്മണ്യം എന്നിവർക്ക് പത്മ വിഭൂഷൺ ലഭിച്ചു.

ജസ്റ്റിസ് ഫാത്തിമ ബീവി (മരണാനന്തരം), ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഒ. രാജഗോപാൽ, ഗായിക ഉഷ ഉതുപ്പ്, മിഥുൻ ചക്രവർത്തി, നടൻ വിജയകാന്ത് (മരണാനന്തരം), വ്യവസായി സീതാറാം ജിൻഡാൽ തുടങ്ങി 17 പേർക്ക് പത്മഭൂഷൺ.

ആറ് മലയാളികൾ ഉൾപ്പെടെ 110 പേർ പത്മശ്രീ പുരസ്കാരത്തിന് അർഹരായി. കാസർ​േകാട്ടെ നെൽകർഷകൻ സത്യനാരായണ ബലേരി, കഥകളി ആചാര്യൻ സദനം ബാലകൃഷ്ണൻ, തെയ്യം കലാകാരൻ ഇ.പി. നാരായണൻ, മുനി നാരായണ പ്രസാദ്, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായ് തമ്പുരാട്ടി, പി. ചിത്രൻ നമ്പൂതിരിപ്പാട് (മരണാനന്തരം) എന്നിവരാണ് പത്മശ്രീ ലഭിച്ച മലയാളികൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Padma Shri awarded to 110 people including six Malayalis
Next Story