Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതിപക്ഷ പാർട്ടികൾ അധികാരമോഹികളായ ആളുകളുടെ കൂട്ടം- ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി

text_fields
bookmark_border
പ്രതിപക്ഷ പാർട്ടികൾ അധികാരമോഹികളായ ആളുകളുടെ കൂട്ടം- ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി
cancel

ലഖ്‌നോ: പ്രതിപക്ഷ പാർട്ടികൾ അധികാരമോഹികളായ ആളുകളുടെ കൂട്ടമാണെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജെഷ് പഥക്. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളിലും ബി.ജെ.പി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

"രാഹുലിനും പ്രിയങ്കക്കും വരാൻ പോകുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ യാതൊരു അത്ഭുതവും കാണിക്കാൻ കഴിയില്ല. ഇവിടുത്തെ ജനങ്ങൾ രാഹുൽ ഗാന്ധിയെ കാര്യമായി പരിഗണിക്കുക പോലുമില്ല. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളൊന്നും ഉത്തർപ്രദേശിൽ അകൗണ്ട് തുറക്കില്ല. ബി.ജെ.പിക്ക് ജനങ്ങളിൽ വിശ്വാസമുണ്ട്. എന്നാൽ പ്രതിപക്ഷപാർട്ടികൾ അധികാരമോഹികളുടെ കൂട്ടമാണ്" - ബ്രജേഷ് പഥക് പറഞ്ഞു.

ജനങ്ങൾ ബി.ജെ.പിക്കൊപ്പമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ ജനങ്ങൾക്ക് വലിയ വിശ്വാസമുണ്ടെന്നും മോദി തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ സോണിയ ഗാന്ധി പ്രതിനിധീകരിക്കുന്ന റായ്ബറേലി ലോക്‌സഭാ സീറ്റ് കോൺഗ്രസിൽ നിന്ന് ബി.ജെ.പി പിടിച്ചെടുക്കുമെന്നും സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിൾ യാദവ് പ്രതിനിധീകരിക്കുന്ന മെയിൻപുരിയിൽ വിജയിക്കുമെന്നും പഥക് പറഞ്ഞു. കഴിഞ്ഞ തവണ പാർട്ടി ജയിക്കാത്ത സീറ്റുകൾക്ക് പ്രത്യേക പരിഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Opposition parties are 'group of people greedy for power': Uttar Pradesh Deputy CM Brajesh Pathak
Next Story