ശ്രീനഗർ ഭീകരാക്രമണത്തിൽ പരിക്കേറ്റ ഒരു പൊലീസുകാരന് കൂടി വീരമൃത്യു
text_fieldsശ്രീനഗറിൽ ഭീകരാക്രമണം നടന്ന സിവാനിൽ സുരക്ഷാ
സേനയുടെ കാവൽ
ശ്രീനഗർ: ജമ്മു-കശ്മീരിലെ ശ്രീനഗറിൽ പൊലീസ് ബസിനുനേരെ ഭീകരർ നടത്തിയ വെടിവെപ്പിൽ പരിക്കേറ്റ ഒരു പൊലീസുകാരനു കൂടി വീരമൃത്യു. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി.
ജമ്മു-കശ്മീർ സായുധ പൊലീസിലെ ഒമ്പതാം ബറ്റാലിയനിലെ കോൺസ്റ്റബിൾ റമീസ് അഹമ്മദാണ് സൈന്യത്തിെൻറ 92 ബേസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചത്. ആക്രമണത്തിൽ എ.എസ്.ഐ ഗുലാം ഹസൻ, കോൺസ്റ്റബിൾ ഷഫീക് അലി എന്നിവർ മരിക്കുകയും റമീസ് അഹമ്മദ് അടക്കം 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ശ്രീനഗറിന് പുറത്ത് സിവാനിൽ തിങ്കളാഴ്ച വൈകീട്ട് പൊലീസ് ബസ് ആക്രമിച്ചത് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദിെൻറ അധികം അറിയപ്പെടാത്ത ഉപസംഘടനയായ കശ്മീർ ടൈഗേഴ്സാണെന്നാണ് കരുതുന്നത്.

