Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കാറിടിച്ച് ആഡംബര ടൂറിസ്റ്റ് ബസ് മറിഞ്ഞു; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്
cancel

കാറിടിച്ച് ആഡംബര ടൂറിസ്റ്റ് ബസ് മറിഞ്ഞു; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

text_fields
bookmark_border
ഒരാൾ മരിച്ചു; 25 പേർക്ക് പരിക്ക്
Listen to this Article

മുംബൈ: പൂനെ-അഹ്മദ്നഗർ ഹൈവേയിൽ ആഡംബര ടൂറിസ്റ്റ് ബസ് മറിഞ്ഞ് 25 പേർക്ക് പരി​ക്കേറ്റു. ഷിരൂറിലെ ബജ്രംഗ്‍വാഡിക്ക് സമീപം ഞായറാഴ്ച രാത്രിയാണ് അപകടം. കാറിടിച്ച് മറിഞ്ഞ ബസ് സമീപത്തുണ്ടായിരുന്ന ഹോട്ടലിന്റെ പാർക്കിങ് പ്രദേശത്തേക്ക് ഇടിച്ചുകയറി. ഞെട്ടിക്കുന്ന അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു.

പൂനെയിലേക്ക് പുറപ്പെട്ട കാറിന്റെ ഡ്രൈവർക്ക് ഹൈവേയിൽ വെച്ച് നിയന്ത്രണം നഷ്ടമായി ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അഹ്മദ്നഗർ ഭാഗത്തേക്ക് വരികയായിരുന്ന ബസിൽ കാർ ഇടിച്ചതോടെയാണ് അപകടമുണ്ടായത്. കാർ ഇടിച്ചയുടൻ ബസ് മറിഞ്ഞ് റോയൽ പാലസ് ഹോട്ടലിലേക്ക് കയറി.

കാർ ഡ്രൈവർ അപകട സ്ഥലത്ത് വെച്ച് മരിച്ചു. ബസ് ഇടിച്ച് ഹോട്ടൽ വളപ്പിൽ പാർക്ക് ചെയ്തിരുന്ന കാറുകൾ തകർന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - one dead, 25 injured after luxury bus overturns after being hit by car; chilling video surfaces
Next Story