Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശിവക്ഷേത്രത്തിന് പുറത്തെ വിഗ്രഹം നശിപ്പിച്ചയാൾ അറസ്റ്റിൽ; മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്

text_fields
bookmark_border
gold seized
cancel

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ സംഗം വിഹാറിൽ ശിവക്ഷേത്രത്തിന് പുറത്ത് സ്ഥാപിച്ചിരുന്ന വിഗ്രഹം നശിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഗം വിഹാർ സ്വദേശിയായ സർവേശിനെ (33) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവസമയത്ത് പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച ഗുപ്ത കോളനിയിലെ ശിവക്ഷേത്രത്തിന് പുറത്ത് സ്ഥാപിച്ചിരുന്ന വിഗ്രഹം കല്ലുകൊണ്ട് തകർക്കുകയായിരുന്നു. ഇന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

തുടർന്ന് നടന്ന അന്വേഷണത്തിലാണ് സർവേശിനെ അറസ്റ്റ് ചെയ്തത്. സംഭവ സ്ഥലത്ത് നിന്ന് 500 മീറ്റർ അകലെ മദ്യപിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - One arrested for damaging idol outside temple in Delhi
Next Story