ബോളിവുഡ് താരം മഹേഷ് ആനന്ദ് മരിച്ച നിലയിൽ കണ്ടെത്തി
text_fieldsമുംബൈ: ബോളിവുഡ് താരം മഹേഷ് ആനന്ദിനെ (57) മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ അന്ധേരിയിലെ ഫ്ലാറ്റിൽ ശനിയാഴ്ച രാവിലെയ ാണ് മഹേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതശരീരത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ടായിരുന്നു. മൃതദേഹം പോസ്റ് റ്മോർട്ടത്തിനായി കോപ്പർ ആശുപത്രിയിലേക്ക് മാറ്റി.
80 കളിലും 90 കളിലും നിരവധി ചിത്രങ്ങളില്‍ വില്ലന്‍ കഥാപാത്രങ്ങളെ അനശ്വരമാക്കിയ താരമാണ് മഹേഷ്. മലയാളത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ച ‘അഭിമന്യു’ എന്ന ചിത്രത്തിലെ വില്ലൻ വേഷമാണ് മഹേഷ് ആനന്ദിനെ മലയാള സിനിമ പ്രേക്ഷകർക്കിടയില്‍ സുപരിചിതനാക്കിയത്. കുരുക്ഷേത്ര, സ്വര്‍ഗ്, കൂലി നമ്പര്‍ 1, വിജേത, തൂഫാന്‍, ക്രാന്തിവീര്‍, അകയ്‌ലാ, ഗദ്ദാര്‍, ഷഹെന്‍ഷാ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ ശ്രദ്ധേയമായിരുന്നു.
മോഹന്‍ലാലിനൊപ്പം പ്രജ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ജനുവരിയിൽ പുറത്തിറങ്ങിയ ഗോവിന്ദ നായകനായ രംഗീല രാജയാണ് അവസാന ചിത്രം.
