Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുസ്ലിംകളും പൗരന്മാർ, പൗരത്വമില്ലാതാക്കാൻ ആർക്കും കഴിയില്ല –ഉദ്ധവ് താക്കറെ
text_fieldsbookmark_border
മുംബൈ: പൗരത്വത്തിന്റെ പേരിൽ ആരും രാജ്യം വിടേണ്ടി വരികയില്ലെന്ന് മുസ്ലിം നേതാക്കൾക്ക് ഉറപ്പുനൽകി മഹാരാഷ്ട് ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. മുംബൈ പൊലീസ് ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിലാണ് ഉദ്ദവ് ഉറപ്പ് നൽകിയത്. പൗരത്വബില്ലിനെ ചൊല്ലി ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം നേതാക്കളോട് പറഞ്ഞു.
കേരള സർക്കാർ ചെയ്തതുപോലെ പൗരത്വ ബില്ലിനെതിരെ മഹാരാഷ്ട്ര നിയമസഭയും പ്രമേയം പാസ്സാക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. റാസാ അക്കാദമി ജനറൽ സെക്രട്ടറി സഈദ് നൂരിയുടെ നേതൃത്വത്തിൽ 200 ഒാളം നേതാക്കന്മാരാണ് ഉദ്ദവിനെ കണ്ടത്.
കൂടിക്കാഴ്ചക്ക് മുംബൈ പൊലീസ് വേദി ഒരുക്കുകയായിരുന്നു. മുസ്ലിംകളും രാജ്യത്തെ പൗരന്മാരെ തന്നെയാണെന്നും പൗരത്വം ആർക്കും ഇല്ലാതാക്കാനാവില്ലെന്നും ഉദ്ദവ് പറഞ്ഞതായി സഈദ് നൂരി പറഞ്ഞു.
Next Story
