Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊച്ചി കപ്പൽശാലയിലെ വിവരങ്ങൾ ചോർത്തി; കരാർ ജീവനക്കാരൻ അറസ്റ്റിൽ
text_fieldsbookmark_border
കൊച്ചി: കൊച്ചി കപ്പൽശാലയിലെ വിവരങ്ങൾ ചോർത്തിയ കരാർ ജീവനക്കാരൻ അറസ്റ്റിലായി. എറണാകുളം സ്വദേശി ശ്രീനീഷ് പൂക്കോടൻ ആണ് പിടിയിലായത്. നാവിക സേനക്കായി നിർമാണത്തിലിരിക്കുന്ന കപ്പലിന്‍റെ ഭാഗങ്ങളുടെ ഫോട്ടോകളടക്കം ഇയാൾ ചോർത്തിയിരുന്നു.
ഐ.എൻ.എസ് വിക്രാന്തിന്‍റെ ചിത്രവും യുദ്ധക്കപ്പലുകളും ചിത്രവും ഇയാൾ പകർത്തിയിട്ടുണ്ട്. എയ്ഞ്ചൽ പായൽ എന്ന സമൂഹമാധ്യമ അക്കൗണ്ടിനാണ് ശ്രീനീഷ് വിവരങ്ങൾ നൽകിയത്. മാർച്ച് മുതൽ ഡിസംബർ വരെ ഇയാൾ വിവരങ്ങൾ ചോർത്തിയെന്നാണ് റിപ്പോർട്ട്.
ഇലക്ട്രോണിക് മെക്കാനിക്കായി ജോലി ചെയ്തിരുന്ന ഇയാൾക്കെതിരെ മാനേജറാണ് പരാതി നൽകിയത്. തുടർന്ന് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Next Story

