കോൺഗ്രസുമായി വേദി പങ്കിട്ടത് നിസ്സഹായാവസ്ഥ മൂലം - കെജ്രിവാൾ
text_fieldsന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ മഹാഗഡ്ബന്ധനിൽ കോൺഗ്രസുമായി വേദി പങ്കിടേണ്ടി വന്നത് തെൻറ നിസ ്സഹായാവസ്ഥമൂലമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക ്കുമെതിരെ പോരാടാൻ തെൻറ മുന്നിൽ മാർഗങ്ങളുണ്ടായിരുന്നില്ല. അമിത്ഷായും നരേന്ദ്രമോദിയും രാജ്യത്തിന് ആപത് താണ്. അതിനാൽ അവരെ എതിർക്കാൻ കോൺഗ്രസുമായി കൈകോർത്തു. അത് മാത്രമായിരുന്നു മുന്നിലുള്ള വഴിയെന്നും കെജ്രിവാൾ ഇന്ത്യ ടുഡേയോട് പറഞ്ഞു.
അതേസമയം, ഡൽഹിയിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കില്ല. കോൺഗ്രസ് നേതാക്കൾ സഖ്യം രൂപീകരിക്കുന്നത് നിരസിച്ചിരിക്കുകയാണെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും കൈകോർക്കുകയാണെങ്കിൽ ഡൽഹിയിൽ നിന്ന് ബി.ജെ.പിയെ പൂർണമായും ഇല്ലാതാക്കാൻ സാധിക്കുമെന്നും കെജ്രിവാൾ പറഞ്ഞു.
പൂർണ സംസ്ഥാന അധികാരം വേണമെന്ന തെൻറ ആവശ്യത്തെ കോൺഗ്രസും ബി.ജെ.പിയും എതിർക്കുകയാണ്. നേരത്തെ ഇൗ പാർട്ടികൾ അധികാരത്തിലിരുന്നപ്പോൾ അവരും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ അതേ ആവശ്യത്തെ എതിർക്കുകയാണെന്നും കെജ്രിവാൾ ആരോപിച്ചു.
ഡൽഹിയിലെ ജനങ്ങളോട് ഒരു കാര്യമാണ് ആവശ്യപ്പെടാനുള്ളത്. നേരത്തെ നിങ്ങൾ ഏഴ് ബി.ജെ.പിക്കാരെയും ഏഴ് കോൺഗ്രസുകാരെയും ലോക്സഭയിലേക്ക് അയച്ചു. ഇനി ഞങ്ങൾക്ക് ഏഴ് എം.പിമാരെ തരിക. ഡൽഹിെയ പൂർണ സംസ്ഥാനമാക്കി തിരികെ നൽകാം. നിലവിൽ പൂർണ സംസ്ഥാന പദവിയില്ലാത്തതിനാൽ മന്ത്രിമാരും എം.എൽ.എമാരും നിസ്സഹായരാണ് -കൊജ്രിവാൾ പറഞ്ഞു.
ഡൽഹി ഭരിക്കാൻ അനുവദിക്കണമെന്ന് കഴിഞ്ഞ നാലു വർഷമായി മോദി സർക്കാറിനോട് ഞങ്ങൾ കേണപേക്ഷിക്കുകയാണ്. എന്നിട്ടും അവരിൽ ഒരു മാറ്റവും ഉണ്ടായില്ലെന്നും കെജ്രിവാൾ ആരോപിച്ചു.
