Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരഞ്ഞെടുപ്പിൽ ഒരു ദേശീയ പാർട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ല- നവീൻ പട്​നായിക്​

text_fields
bookmark_border
തെരഞ്ഞെടുപ്പിൽ ഒരു ദേശീയ പാർട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ല- നവീൻ പട്​നായിക്​
cancel

നയാഗർ: ലോക്​സഭാ തെരഞ്ഞെടുപ്പിൽ ഒരു ദേശീയ പാർട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന്​ ഒഡീഷ മുഖ്യമന്ത്രി നവ ീൻ പട്​നായിക്​. ബി.ജെ.ഡിക്ക്​ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടാൻ കഴിയും. അതുകൊണ്ടു തന്നെ കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കുന്നതിന്​ ബി.ജെ.ഡിക്ക്​ പ്രധാനപങ്ക്​ വഹിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാർ ഇതുവരെയും ഒഡീഷയെ അവഗണിക്കുകയാണ്​ ചെയ്​തത്​. ആന്ധ്രാപ്രദേശിനെയും ഛത്തിസ്​ഗഢിനെയും കേന്ദ്രസർക്കാർ പിന്തുണച്ചു.
സംസ്ഥാനത്തിന്​ പ്രത്യേക പദവിയെന്നത്​​ 2014 തെരഞ്ഞെടുപ്പിൽ ബി.ജെ.പി തന്ന വാഗ്​ദാനമായിരുന്നു. എന്നാൽ സർക്കാർ രൂപീകരിച്ച ശേഷം അത്​ മറന്നു. ഒഡീഷയുടെ പ്രത്യേക പദവിക്കായി പോരാട്ടം തുടരുമെന്നും നവീൻ പട്​നായിക്​ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - No National Party Will Get Majority In Polls- Naveen Patnaik- India news
Next Story