പ്രവാസികളുടെ ഇന്ത്യയിലെ വരുമാനത്തിനാണ് നികുതി –ധനമന്ത്രി
text_fieldsന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാർക്ക് ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നു കിട്ടുന്ന വരുമാനത്തിൽനിന്ന് നികുതി ഇൗടാക്കാൻ ഉദ്ദേശ്യമില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ. നികുതിയില്ലാത്ത രാജ്യങ്ങളിൽനിന്നുള്ള വരുമാനത്തിന് നികുതി ഇൗടാക്കുമെന്ന് നേരേത്ത ധനമന്ത്രാലയം നൽകിയ വിശദീകരണത്തിന് വിപരീതമായി, അത്തരം രാജ്യങ്ങളിൽ നിന്നുള്ള വരുമാനത്തിന് നികുതി വേെണ്ടന്നും നിർമല പറഞ്ഞു.
മറിച്ച് എൻ.ആർ.െഎക്കാർ ഇന്ത്യയിലുള്ള സംരംഭങ്ങൾ വഴി നേടുന്ന വരുമാനത്തിെൻറ ആദായ നികുതിയാണ് പിടിക്കുകയെന്നും നിർമല വ്യക്തമാക്കി. എൻ.ആർ.െഎക്കാരനായ ഒരാൾ ഇന്ത്യയിൽ കെട്ടിടം വാടകക്ക് കൊടുത്താൽ അതിൽനിന്നു കിട്ടുന്ന വരുമാനത്തിന് ആദായ നികുതി കൊടുക്കണമെന്നും നിർമല കൂട്ടിച്ചേർത്തു.
