Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range പുതിയ കോവിഡ് 'ഡെൽറ്റ പ്ലസ്' വകഭേദം തിരിച്ചറിഞ്ഞു; മൂന്നാം തരംഗം കൂടുതൽ അപകടകരമാകുമോ?
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്ത് വൻനാശം വിതച്ച കോവിഡ് രണ്ടാം തരംഗത്തിനു കാരണക്കാരനായ ഡെൽറ്റ വകഭേദത്തിന്റെ തുടർച്ചയായ 'ഡെൽറ്റ പ്ലസ്' തിരിച്ചറിഞ്ഞു. പുതുതായി ഡി.ആർ.ഡി.ഒ അവതരിപ്പിച്ച മരുന്നിനെതിരെ ചെറുത്തുനിൽക്കാൻ ശേഷിയുള്ള 'ഡെൽറ്റ പ്ലസ്' കൂടുതൽ അപകടകാരിയാകുമോ എന്ന് പരിശോധിച്ചുവരികയാണ്. 10 രാജ്യങ്ങളിൽ നിലവിൽ ഈ വകഭേദം കണ്ടെത്തിയതായി ജനിതക സീക്വൻസിങ് രംഗത്തെ ശാസ്ത്രജ്ഞനായ ബാനി ജോളി പറയുന്നു.
ഇന്ത്യയിൽനിന്നുള്ള ആറ് ജിനോമുകളിൽ ഡെൽറ്റ പ്ലസ് കണ്ടതായി ബ്രിട്ടീഷ് ആരോഗ്യ വിഭാഗം സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ, കൂടുതൽ പേരിലേക്ക് പടർന്നത് കണ്ടെത്താത്ത സാഹചര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം.
Next Story
