Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാർഷിക ബില്ലുകൾ കർഷകരെ അടിമകളാക്കും; ഭാരത് ബന്ദിന് പിന്തുണയുമായി രാഹുൽ ഗാന്ധി
text_fieldsbookmark_border
ന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ പുതിയ കാർഷിക നിയമങ്ങൾ കർഷകരെ അടിമകളാക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കാർഷിക ബില്ലിനെതിരായി കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദിനെ പിന്തുണക്കുന്നതായും രാഹുൽ ട്വീറ്റ് ചെയ്തു.
ജി.എസ്.ടി നടപ്പാക്കിയതിലെ പിഴവ് ചെറുകിട- ഇടത്തരം സംരംഭങ്ങളെ തകർത്തു. പുതിയ കാർഷിക നിയമങ്ങൾ നമ്മുടെ കർഷകരെ അടിമകളാക്കുകയും ചെയ്യും. ഭാരത് ബന്ദിനെ പിന്തുണക്കുന്നു -രാഹുൽ ട്വിറ്ററിൽ കുറിച്ചു.
പുതിയ കാർഷിക നിയമങ്ങൾ ഭരണഘടനാ വിരുദ്ധമാണെന്നും കേന്ദ്രസർക്കാറിെൻറ കരിനിയമങ്ങൾക്കെതിരെ കോൺഗ്രസ് കോടതിയെ സമീപിക്കുമെന്ന് രാഹുൽ ഗാന്ധി നേരത്തെ വ്യക്തമാക്കിയിരുന്നു.
Next Story

