Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മകൻ തിരിച്ചുവന്നു’; നടൻ ദർശൻ പ്രതിയായ കേസിൽ കൊല്ലപ്പെട്ട രേണുകാസ്വാമിക്ക് കുഞ്ഞ് പിറന്നതിൽ പ്രതികരണവുമായി പിതാവ്

text_fields
bookmark_border
‘മകൻ തിരിച്ചുവന്നു’; നടൻ ദർശൻ പ്രതിയായ കേസിൽ കൊല്ലപ്പെട്ട രേണുകാസ്വാമിക്ക് കുഞ്ഞ് പിറന്നതിൽ പ്രതികരണവുമായി പിതാവ്
cancel

ബംഗളൂരു: കന്നഡ നടൻ ദർശനും സംഘവും മർദിച്ച് കൊലപ്പെടുത്തിയ രേണുകാസ്വാമിക്ക് കുഞ്ഞ് പിറന്നു. ബുധനാഴ്ചയാണ് രേണുകാസ്വാമിയുടെ ഭാര്യ സഹാന ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിന്റെ ജനനത്തിൽ സന്തോഷം പ്രകടിപ്പിച്ച രേണുകാസ്വാമിയുടെ പിതാവ് കാശിനാഥ് ശിവനഗൗഡർ, ‘മകൻ തിരിച്ചുവന്നതിൽ സന്തോഷം’ എന്നാണ് പ്രതികരിച്ചത്.

തന്‍റെ ആരാധകനായ ചി​ത്ര​ദു​ർ​ഗ സ്വ​ദേ​ശി രേ​ണു​കസ്വാ​മി​യെ തട്ടിക്കൊണ്ടുവന്ന് ക്രൂരമായി മർദിച്ച് കൊ​ല​പ്പെ​ടു​ത്തിയ ശേഷം കാ​മാ​ക്ഷി​പാ​ള​യി​ലെ മ​ലി​ന​ജ​ല ക​നാ​ലി​ൽ ത​ള്ളി​യെ​ന്ന കേ​സിൽ ജൂൺ 11നാണ് ദർശൻ അറസ്റ്റിലായത്. മൃതദേഹം നായകൾ കടിച്ചുവലിക്കുന്നത് സ്വകാര്യ അപ്പാർട്ട്മെന്റിലെ സുരക്ഷ ജീവനക്കാർ കണ്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

ദ​ർ​ശ​ന്‍റെ സു​ഹൃ​ത്തും ന​ടി​യു​മാ​യ പ​വി​ത്ര ഗൗ​ഡക്കെതിരെ ​സമൂഹ മാധ്യമങ്ങളിൽ പ്രതികരിച്ചതിനായിരുന്നു കൊലപാതകം. കേസിൽ ദർശനും പവിത്രയും അടക്കം 17 പ്ര​തി​ക​ളാണുള്ളത്. ദ​ർ​ശ​ന്റെയും കൂ​ട്ടു​പ്ര​തി​ പ​വി​ത്ര ഗൗ​ഡ​യു​ടെയും ജാ​മ്യാ​പേ​ക്ഷ ബം​ഗ​ളൂ​രു സെ​ഷ​ൻ​സ് കോ​ട​തി കഴിഞ്ഞ ദിവസം ത​ള്ളിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 'My Son is Back': Father of Renukaswamy, allegedly killed by actor Darshan, reacts to birth of grandson
Next Story