Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഇന്ത്യയെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളെ ചെറുക്കണം’; വിജയദശമി സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

text_fields
bookmark_border
‘ഇന്ത്യയെ ഭിന്നിപ്പിക്കാനുള്ള നീക്കങ്ങളെ ചെറുക്കണം’; വിജയദശമി സന്ദേശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
cancel

ന്യൂഡൽഹി: ഇന്ത്യയെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ രാംലീല മൈതാനത്ത് നടന്ന വിജയദശമി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിന്മക്കുമേൽ നന്മയുടെ വിജയം ആഘോഷിക്കുന്ന ഈവേളയിൽ, രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. മുഖ്യതെരഞ്ഞെടുപ്പ് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധങ്ങൾ നടക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ ഈ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്.

വിജയാഘോഷ വേളയിൽ ശ്രീരാമചന്ദ്രനെയും മാതാ ജാനകിയെയും ബജ്റംഗബലിയെയും വണങ്ങിക്കൊണ്ടാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം ആരംഭിച്ചത്. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും അദ്ദേഹം ഹൃദയം നിറഞ്ഞ വിജയദശമി ആശംസകൾ നേർന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ ആഘോഷിക്കപ്പെടുന്ന രാംലീലയും രാമന്റെ ആദർശങ്ങളും രാജ്യത്തെ ഒരേ ചരടിൽ കോർത്തുനിർത്തുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചു.

രാജ്യം സ്വന്തം ആവശ്യങ്ങൾ നിറവേറ്റാനുള്ള ശേഷി ആർജിക്കുമ്പോഴാണ് യഥാർത്ഥ പുരോഗതി കൈവരിക്കുന്നതെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ശ്രീരാമന്റെ അധ്യാപനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, സ്വന്തം വിഭവങ്ങളും കരുത്തും ഉപയോഗിച്ച് പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്താൻ രാജ്യം സ്വയംപര്യാപ്തത കൈവരിക്കേണ്ടതുണ്ട്.

സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ഉന്നമനമാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. സത്യത്തിന്റെയും ധർമ്മത്തിന്റെയും ശാശ്വത ശക്തിയെ ഓർമ്മിപ്പിക്കുന്നതാണ് വിജയദശമി ഉത്സവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാമന്റെ ആദർശങ്ങൾ, രാംലീലയുടെ സാംസ്കാരിക പ്രാധാന്യം, ആത്മനിർഭർ ഭാരത് (സ്വയംപര്യാപ്തത), സാമൂഹ്യക്ഷേമം എന്നിവ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ഡൽഹിയിലെ വിജയദശമി പ്രഭാഷണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Must resist attempts to divide India, says PM Modi
Next Story