പാട്ടിനെ ചൊല്ലി തർക്കം: ഡി.െജയുടെ കുത്തേറ്റ് ജിം ഉടമ മരിച്ചു
text_fieldsന്യൂഡൽഹി: പിറന്നാൾ ആഘോഷത്തിനിടെ ബാറിലെ ഡി.ജെയുടെ കുത്തേറ്റ് ജിം നടത്തിപ്പുകാരനായ യുവാവ് മരിച്ചു. ഞായറാഴ്ച രാത്രി പടിഞ്ഞാറൻ ഡൽഹിയിലെ റാഫ്താർ ബാറിലാണ് സംഭവം. കൂട്ടുകാർക്കൊപ്പം പിറന്നാൾ ആഘോഷിക്കാനെത്തിയ ജിം ഇൻസ്ട്രക്റ്റർ വിജയ്ദീപ് സിങ്ങാണ് കൊല്ലപ്പെട്ടത്.
വിജയ് ദീപിെൻറ സുഹൃത്ത് ഇഷ്മിത്തിെൻറ പിറന്നാൾ ആഘോഷിക്കാനാണ് സംഘം ബാറിലെത്തിയത്. ബാറിെൻറ മൂന്നാമത്തെ േഫ്ലാറിൽ പിറന്നാൾ ആഘോഷ പരിപാടി നടക്കുേമ്പാൾ ഡി.ജെയായ ദീപക് ഭിഷത്തിനോട് പാട്ടുമാറ്റാൻ സംഘം ആവശ്യപ്പെടുകയായിരുന്നു. പാട്ട് മാറ്റാൻ വിസമ്മതിച്ചതോടെ ദീപക്കുമായി വിജയ്ദീപും സുഹൃത്തുക്കളും അടിയുണ്ടാക്കി.
സംഘർഷത്തിനിടയിൽ ഡി.ജെ ദീപക് കത്തിയെടുത്ത് വിജയ്ദീപിനെ കുത്തുകയായിരുന്നു. കുത്തേറ്റ ഇയാൾ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. ദീപകിനെ പൊലീസ് അറസ്റ്റു ചെയ്തു. ബാറിനകത്തുണ്ടായ സംഘർഷത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. തലക്ക് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഘർഷത്തിൽ വിജയ്ദീപിന് കുത്തേറ്റതോടെ ബാർ ജീവനക്കാർ ഒാടി രക്ഷപ്പെട്ടിരുന്നു. ബാറിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.
