Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ-റിക്ഷ വിളിച്ച് മൾട്ടി ലെവൽ പാർക്കിങ്ങിന് മുകളിലെത്തി, പിന്നാലെ മധ്യവയസ്ക കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കി

text_fields
bookmark_border
ഇ-റിക്ഷ വിളിച്ച് മൾട്ടി ലെവൽ പാർക്കിങ്ങിന് മുകളിലെത്തി, പിന്നാലെ മധ്യവയസ്ക കെട്ടിടത്തിൽനിന്ന് ചാടി ജീവനൊടുക്കി
cancel

ന്യൂഡൽഹി: കെട്ടിടത്തിൽനിന്ന് മധ്യവയസ്ക താഴേക്ക് ചാടി മരിച്ചു. നോയിഡയിലെ സെക്ടർ 18-ൽ മൾട്ടി ലെവൽ പാർക്കിങ് കെട്ടിടത്തിന്റെ രണ്ടാം നിലയിൽനിന്നാണ് ഇവർ ചാടിയത്. സിതു തൽവാർ (50) എന്ന സ്ത്രീയാണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച ഇ-റിക്ഷ വാടകയ്ക്കെടുത്ത് സിതു തൽവാർ കെട്ടിടത്തിന്റെ പാർക്കിങ് കേന്ദ്രത്തിലെത്തി. തുടർന്ന് കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് പോയ ഇവർ അവിടെനിന്ന് താഴേക്ക് ചാടുകയായിരുന്നു.

വിവരം ലഭിച്ച ഉടൻ പൊലീസ് സ്ഥലത്തെത്തി. ഇവർ കഴിഞ്ഞ 20 വർഷമായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി അയച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Middle-aged woman jumps to death from building
Next Story