Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൊബൈൽ ഫോൺ അമിതമായി ഉപയോഗിച്ചതിന് അമ്മയുടെ ​ശകാരം; വിദ്യാർഥിനി ജീവനൊടുക്കി

text_fields
bookmark_border
മൊബൈൽ ഫോൺ അമിതമായി ഉപയോഗിച്ചതിന് അമ്മയുടെ ​ശകാരം; വിദ്യാർഥിനി ജീവനൊടുക്കി
cancel

ലഖ്‌നോ: മൊബൈൽ ഫോൺ അമിതമായി ഉപയോഗിച്ചതിന് അമ്മ വഴക്കുപറഞ്ഞതിനെ തുടർന്ന് വിദ്യാർഥിനി ജീവനൊടുക്കി. ഉത്തർ പ്രദേശിലെ ലഖ്നോവിലാണ് സംഭവം. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി സുനിതയാണ് ആത്മഹത്യ ചെയ്തത്.

സുഖമില്ലാത്തതിനെ തുടർന്ന് ഏതാനും ദിവസമായി സുനിത ക്ലാസിൽ പോയിരുന്നില്ല. മൊബൈൽ ഫോണിൽ കൂട്ടുകാരോട് നിരന്തരം സംസാരിച്ചതിന് അമ്മ ശാസിക്കുകയും മൊബൈൽ ഫോണെടുത്ത് ജോലിക്ക് പോവുകയും ചെയ്തിരുന്നു.

തുടർന്ന് മാനസിക സംഘർഷത്തിലായിരുന്ന സുനിത വീട്ടിലുണ്ടായിരുന്ന സഹോദരനെ കളിക്കാൻ പറഞ്ഞയച്ച് മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. സഹോദരൻ തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. ലഖ്നോ പൊലീസെത്തി തുടർനടപടിയെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mother scolded for excessive use of mobile phone; The student committed suicide
Next Story