Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉത്തർപ്രദേശിൽ ബലാത്സംഗശ്രമത്തിൽ നിന്ന് ആറു വയസ്സുകാരിയെ രക്ഷിച്ച് കുരങ്ങന്മാർ

text_fields
bookmark_border
Monkeys
cancel

ലഖ്നോ: ഉത്തർപ്രദേശിലെ ബാഗ്പത്തിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളെ ആക്രമിച്ച് കുരങ്ങന്മാർ. ശനിയാഴ്ചയായിരുന്നു സംഭവം.

ആളൊഴിഞ്ഞ വീട്ടിലേക്ക് ഇയാൾ കുട്ടിയെ കൊണ്ടുപോകുകയായിരുന്നു. തുടർന്ന് കുരങ്ങന്മാർ ആക്രമിക്കുകയും ഇയാൾ കുട്ടിയെ ഉപേക്ഷിച്ച് രക്ഷപെടുകയുമായിരുന്നു. വീട്ടിൽ തിരിച്ചെത്തിയ കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചു.

വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ഒരാൾ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോവുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പക്ഷെ കൃത്യസമയത്ത് കുരങ്ങന്മാർ അവിടെയെത്തി അയാളെ ഓടിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. കുട്ടിയുമായി ഇയാൾ ആളൊഴിഞ്ഞ വഴിയിലൂടെ പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് പറഞ്ഞു. അതേസമയം പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ ബിഎൻഎസ് സെക്ഷൻ 74, 76, പോക്‌സോ എന്നീ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Monkeys save 6-year-old from rape attempt in Uttar Pradesh
Next Story