കള്ളപ്പണം വെളുപ്പിക്കൽ കേസ്; മധ്യപ്രദേശിൽ മുൻ ബിഷപ്പിനെ ഇ.ഡി അറസ്റ്റ് ചെയ്തു
text_fieldsഭോപാൽ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മധ്യപ്രദേശിൽ മുൻ ബിഷപ്പിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. ബിഷപ് പി.സി. സിങ്ങിനെയാണ് ബുധനാഴ്ച രാത്രി ജബൽപുരിൽനിന്ന് ഇ.ഡി അറസ്റ്റ് ചെയ്തത്.
ചർച്ച് ഓഫ് നോർത്ത് ഇന്ത്യ (സി.എൻ.ഐ) ജബൽപുർ രൂപത ബിഷപ്പായിരുന്നു. ഝാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽ ബിഷപ് നടത്തിയ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ ഇ.ഡി കണ്ടെടുത്തിരുന്നു. ഇതേ തുടർന്നാണ് അറസ്റ്റ്. ബിഷപ്പിന്റെ ജബൽപുരിലെ ബംഗ്ലാവിൽനിന്ന് 1.60 കോടി രൂപ, ഇന്ത്യൻ, വിദേശ കറൻസികൾ എന്നിവ മധ്യപ്രദേശ് പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ടെടുക്കുകയും ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ അറസ്റ്റിന് പിന്നാലെ ചർച്ച് ഓഫ് നോർത്ത് ഇന്ത്യ ഇദ്ദേഹത്തെ ബിഷപ് സ്ഥാനത്തുനിന്നും നീക്കിയിരുന്നു.

