Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പീഡനക്കേസ്: നുണപരിശോധനക്ക് തയാറല്ലെന്ന് ഹരിയാന മന്ത്രി
text_fieldsbookmark_border
ചണ്ഡീഗഡ്: പീഡനക്കേസിൽ നുണപരിശോധനക്ക് തയാറല്ലെന്ന് ഹരിയാന മന്ത്രി സന്ദീപ് സിങ്. കഴിഞ്ഞ വർഷമാണ് സന്ദീപ് സിങിനെതിരെ പീഡന കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്.
കേസിൽ നുണപരിശോധനയ്ക്ക് അനുമതി തേടി ചണ്ഡീഗഡ് പൊലീസ് നൽകിയ അപേക്ഷയിൽ പ്രദേശിക കോടതിയിൽ മന്ത്രി വിശദമായ മറുപടി സമർപ്പിച്ചു. ഇരയുടെ മൊഴികൾക്ക് വിരുദ്ധമാണ് മന്ത്രിയുടെ അവകാശവാദം എന്നതിനാൽ യഥാർഥ വസ്തുതകൾ പുറത്തുകൊണ്ടുവരാൻ മന്ത്രിയെ നുണപരിശോധന നടത്തണമെന്നായിരുന്നു ചണ്ഡീഗഡ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) ത്തിന്‍റെ ആവശ്യം. ജൂനിയർ വനിതാ കോച്ചിന്റെ പരാതിയിൽ ഡിസംബർ 31നാണ് മന്ത്രിക്കെതിരെ കേസെടുത്തത്.
കഴിഞ്ഞ വർഷം ചണ്ഡീഗഢിലെ സെക്ടർ 7ലെ ഔദ്യോഗിക വസതിയിൽ വച്ച് മന്ത്രി തന്നെ പീഡിപ്പിച്ചെന്നായിരുന്നു വനിതാ പരിശീലകയുടെ ആരോപണണം
Next Story

