Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദുഷ്ടശക്തികൾ ഇന്ത്യയെയും സംഘ് പരിവാറിനെയും തകർക്കാൻ ശ്രമിക്കുന്നു -മോഹൻ ഭാഗവത്

text_fields
bookmark_border
ദുഷ്ടശക്തികൾ ഇന്ത്യയെയും സംഘ് പരിവാറിനെയും തകർക്കാൻ ശ്രമിക്കുന്നു -മോഹൻ ഭാഗവത്
cancel

ന്യൂഡൽഹി: ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾ വിജയിക്കില്ലെന്ന് രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ.എസ്.എസ്) മേധാവി മോഹൻ ഭാഗവത്. ദുഷ്ടശക്തികൾ ഇന്ത്യയെയും സംഘിനെയും തകർക്കാൻ ശ്രമിക്കുകയാണ്. ഭരണമാറ്റം കൊണ്ട് സാഹചര്യങ്ങൾ മാറും എന്ന് കരുതുന്നത് തെറ്റാണെന്നും അത്തരം മാറ്റങ്ങൾ മുൻപും ഉണ്ടായിട്ടില്ലെന്നും ഇനി ഉണ്ടാകില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു. നാഗ്പൂരിൽ നടന്ന ആർ.എസ്.എസിന്റെ വിജയദശമി ആഘോഷങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ വോട്ടർ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് ആർ.എസ്.എസ് അധ്യക്ഷന്റെ ഈ പ്രതികരണം. പ്രക്ഷോഭങ്ങൾ കൊണ്ടല്ല, മറിച്ച് സമൂഹത്തിനുള്ളിൽ നിന്നാണ് പ്രശ്നങ്ങൾക്കുള്ള പരിഹാരം ഉണ്ടാകേണ്ടതെന്ന് മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടു.

‘ഇന്ത്യ അതിവേഗം പുരോഗതിയിലേക്ക് കുതിക്കുന്നതുകൊണ്ടാണ് പ്രധാന ലക്ഷ്യമായി മാറുന്നത്. കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകളായി രാജ്യം കൈക്കൊണ്ട നിർണ്ണായക നയങ്ങളെ നേരിടാൻ കഴിയാത്ത ദുഷ്ടശക്തികൾ ഇന്ത്യയെയും സംഘിനെയും തകർക്കാൻ ശ്രമിക്കുകയാണ്’ - ഭാഗവത് ആരോപിച്ചു. രാഷ്ട്രീയ പ്രേരിതമായ പ്രക്ഷോഭങ്ങൾ രാജ്യത്ത് സംഘർഷവും അരാജകത്വവും സൃഷ്ടിക്കാനേ ഉപകരിക്കൂ എന്നും ഭാഗവത് മുന്നറിയിപ്പ് നൽകി.

എസ്.ഐ.ആർ നടപടികളിലെ ക്രമക്കേടുകൾ ആരോപിച്ച് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾ ‘ഭരണമാറ്റത്തിനായുള്ള പോരാട്ടമായി’ മാറിയെന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞതിന് പിന്നാലെയാണ് ഭരണമാറ്റത്തെക്കുറിച്ചുള്ള ഭാഗവതിന്റെ പരാമർശം. കഴിഞ്ഞയാഴ്ച നടത്തിയ പ്രസ്താവന രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു.

പടിഞ്ഞാറൻ രാജ്യങ്ങളിൽ നിന്ന് വരുന്നത് സംസ്കാരത്തെയും സുരക്ഷയെയും വെറുക്കുന്ന കൊടുങ്കാറ്റാണെന്നും, ഫ്രാൻസ്, നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ ഭരണമാറ്റത്തിനായി നടന്ന വിദേശ ഇടപെടലുകൾ ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടാതെ, പരിസ്ഥിതിയും ധാർമ്മികതയും മറക്കാതെയുള്ള വികസന കാഴ്ചപ്പാടാണ് രാജ്യത്തിന് ആവശ്യമെന്നും നേപ്പാളിലെ സമീപകാല പ്രകൃതിദുരന്തങ്ങളെ ചൂണ്ടിക്കാട്ടി മോഹൻ ഭാഗവത് വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mohan Bhagwat says forces trying to destabilise India: ‘Regime change doesn’t change circumstances’
Next Story