ആൻഡമാൻ നിക്കോബാറിലെ മൂന്നു ദ്വീപുകൾക്ക് പേരുമാറ്റവുമായി മോദി സർക്കാർ
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിലെ സ്ഥലങ്ങളുടെ പേരുമാറ്റത്തിനു പിറകെ ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ മൂന്ന് ദ്വീപ ുകള്‍ക്ക് പുതിയ പേര് നൽകാനൊരുങ്ങി കേന്ദ്രസർക്കാർ. റോസ്, നെയ്ൽ, ഹാവ്ലോക് ദ്വീപുകളുടെ പേരുകളാണു മാറ്റുന്നത ്. റോസ് ദ്വീപിന് നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്നും നെയ്ലിനു ഷഹീദ് ദ്വീപ്, ഹാവ്ലോക്കിനു സ്വരാജ് ദ് വീപ് എന്നുമാണ് പേര് നൽകുക.
ഡിസംബർ 30ന് പോർട്ട് ബ്ലെയറിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പേരുകൾ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് സർക്കാർ രൂപീകരിച്ചതിെൻറ 75ാം വാർഷികത്തിെൻറ ഭാഗമായി 150 മീറ്റർ ഉയരത്തില്‍ മോദി ഇന്ത്യൻ പതാക ഉയര്‍ത്തും.
ആൻഡമാനിലെ പ്രശസ്തമായ മൂന്ന് ദ്വീപുകളുടെയും പേരുമാറ്റത്തിെൻറ നടപടികൾ പൂർത്തിയായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മോദിക്കൊപ്പം ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങും പോർട്ട് ബ്ലെയര്‍ സന്ദർശിക്കുന്നുണ്ട്.
ഉത്തർപ്രദേശിലെ വിവിധ സ്ഥലങ്ങളുടെ പേരുകൾ സംസ്ഥാന സർക്കാർ അടുത്തിടെ മാറ്റിയിരുന്നു. മുഗൾ സരായ്, പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ് നഗർ എന്നും അലഹബാദിനെ പ്രയാഗ്രാജ് എന്നും ഫൈസാബാദ് മാറ്റി അയോധ്യ എന്നുമാക്കി.
