Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാങ്ങയുടെ പേരിൽ ആറുവയസുകാരിയെ കൊലപ്പെടുത്തി; ഒമ്പതും പന്ത്രണ്ടും വയസുള്ള സഹോദരിമാർ അറസ്റ്റിൽ
text_fieldsbookmark_border
റാഞ്ചി: മാമ്പഴം മോഷ്ടിച്ചെന്നാരോപിച്ച് ആറുവയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒമ്പതും പന്ത്രണ്ടും വയസുള്ള സഹോദരിമാർ അറസ്റ്റിൽ. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിലാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.
മരിച്ച കുട്ടി മാങ്ങ പറിക്കുന്നതിനിടയിൽ സഹോദരിമാർ മർദ്ദിക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. പ്രതികളുടെ പറമ്പിൽ നിന്ന് മാങ്ങപറിക്കുന്നതിനിടയിലാണോ കൊലപാതകം നടന്നതെന്ന് കൂടുതൽ അന്വേഷണത്തിലെ വ്യക്തമാകുവെന്നും പൊലീസ് പറഞ്ഞു.
കൊലപാതകം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കസ്റ്റഡിയിലെടുത്ത കുട്ടികളെ റിമാൻഡ് ഹോമിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു.
Next Story

