മീ ടൂ: ആകാശവാണിയിൽ അന്വേഷണത്തിന് മന്ത്രി മേനകയുടെ നിർദേശം
text_fieldsന്യൂഡൽഹി: ആകാശവാണിയുടെ വിവിധ കേന്ദ്രങ്ങളിൽനിന്ന് ലഭിച്ച ലൈംഗിക പീഡന പരാതികൾ അന്വേഷിക്കാൻ കേന്ദ്ര വനിത-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി വിവര-പ്രക്ഷേപണ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. മധ്യപ്രദേശിലെ ഷാഡോൾ, സാഗർ, ഉത്തർപ്രദേശിലെ ഓബ്ര, ഹരിയാനയിലെ കുരുക്ഷേത്ര, ഹിമാചൽ പ്രദേശിലെ ധർമശാല എന്നീ നിലയങ്ങളിൽനിന്നാണ് ലൈംഗികാതിക്രമ പരാതികൾ ഉയർന്നിരിക്കുന്നത്.
മധ്യപ്രദേശിലെ ഷാഡോൾ റേഡിയോ സ്റ്റേഷനിലെ അസിസ്റ്റൻറ് എഡിറ്റർ രത്നാകർ ഭാരതിക്കെതിരെ ഒമ്പത് വനിത ജീവനക്കാരാണ് വെളിപ്പെടുത്തൽ നടത്തിയത്. ഭാരതിക്കെതിരെ പരാതി നൽകിയതോടെ 2017 ജൂണിൽ എല്ലാവരെയും ആകാശവാണിയിൽനിന്ന് പുറത്താക്കി. നടപടി ആവശ്യപ്പെട്ട് ആകാശവാണിയിലെ ജീവനക്കാർ മന്ത്രിക്ക് കത്തയച്ചിരുന്നു.
